ലഹരി വിരുദ്ധ ബോധവൽക്കരണവും കലാപരിപാടികളും നടത്തി

പട്ടാമ്പി :കേരള സർക്കാർ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയും കലാപ്രകടനങ്ങളും നടത്തി. കോളേജിലെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലബ്ബ് , എൻ സി സി, എൻ എസ് എസ് ,ജാഗ്രത സമിതി,പി.ടി.എ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്. പ്രിൻസിപ്പൽ ഡോ. ജെ. സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ പി.കെ.പ്രസന്ന, ആന്റി നെർ ക്കോട്ടിക് ക്ളബ്ബ് കോഡിനേറ്റർ സി.ഉണ്ണികൃഷ്ണൻ , അസിസ്റ്റന്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു ,
പിടിഎ സെക്രട്ടറി ഡോ.എ.വാസു, എൻ എസ് എസ് കോഡി നറ്റർ ഡോ.എസ്. അനിൽകുമാർ, ലഹരി വിരുദ്ധ ക്ളബ്ബ് സെക്രട്ടറി പി പി. ശ്രീലക്ഷ്മി, എം. അദ്വൈദ് എന്നിവർ സംസാരിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ, ഗാനം, ഫ്ളാഷ് മോബ് എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു.