പതാകദിനം ആചരിച്ചു

ഒക്ടോബർ 22, 23, 24 തിയ്യതികളിൽ മണ്ണാർക്കാട് വെച്ച് നടക്കുന്ന സി.ഐ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഓട്ടോ- ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി.യു. പാലക്കാട് ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. സഖാവ് കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിന് മുന്നിൽ യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഇ.എൻ സുരേഷ് ബാബു പതാക ഉയർത്തി സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നൗഷാദ്, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ ജിഞ്ചു ജോസ് , രാകേഷ് , എന്നിവർ പകെടുത്ത് സംസാരിച്ചു. യൂണിയൻ ഡിവിഷൻ പ്രസിഡന്റ് എം. ദിലീപ് അധ്യഷത വഹിച്ചു. യൂണിയൻ ഡി വിഷൻ സെക്രട്ടറി അബ്ദുൾ സുക്കൂർ സ്വാഗതവും യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി.പി രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.