മത്സ്യതൊഴിലാളി യൂണിയൻ പാലക്കാട് ജില്ല കൺവെൺഷൻ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് പാലക്കാട് ജില്ലയിൽ അനുവദിക്കണമെന്നും,
പാലക്കാട് നഗരസഭയുടെ മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും പാലക്കാട് ജില്ലാ മത്സ്യ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
സ:കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന ജില്ലാ കൺവെൻഷൻ സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ അച്ചുതൻ ഉത്ഘാടനം ചെയ്തു. കേരള സംസ്ഥാന മത്സ്യ തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി സക്കീർ അലങ്കാരത്ത് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ എ മുജീബ് പുതുനഗരം, എം.എം സെയ്തുപ്പ, കുഴൽമന്ദംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദേവദാസ് സക്കീർ പട്ടാമ്പി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് സുൽഫിക്കർ അലി അധ്യഷത വഹിച്ചു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എ സമീർഖാൻ സ്വാഗതവും സി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.