പല്ലാവൂർ. ലഹരി വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി പല്ലാവൂർ ഗവ: എൽ.പി.എസ് സ്കൂൾ തലം പ്രചരണ പ്രവർത്തനങ്ങൾക്കായി ഗൃഹസന്ദർശനം നടത്തി. പ്രശസ്ത ഇലത്താള വിദഗ്ദൻ രാഘവ പിഷാരടിയുടെ വീട്ടിൽ അദ്ദേഹത്തിന് സന്ദേശം കൈമാറിക്കൊണ്ട് ദേശീയ അധ്യാപക അവാർഡ് ജേതാവ് എ.ഹാറൂൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി ടി എവൈസ് പ്രസിഡണ്ട് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.
ഹെഡ്മിസ്ട്രസ്സ് ടി.ഇ. ഷൈമ, എംപിടിഎ പ്രസിഡണ്ട് ബി. ശരണ്യ,പ്രീ പ്രൈമറി കൺവീനർ ടി.വി. പ്രമീള, രാധിക,വിദ്യ, അനിഷ, അജിത, വിനിത , പ്രവിഷ എന്നിവർ സംസാരിച്ചു.