സ്റ്റാൻഡിൽ സീറ്റില്ല

പാലക്കാട് :സ്റ്റേഡിയം സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിക്കാൻ സജ്ജീകരിച്ചിരുന്ന ഇരിപ്പടങ്ങളിൽ പലതും കേടുവന്നു പോയി .പക്ഷേ അവ റിപ്പയർ ചെയ്യാൻ അധികൃതർ തയ്യാറാവാത്തത് കൊണ്ട് കസേര പോയി കസേരയുടെ ഫ്രെയിം മാത്രമാണ് അവിടെ ഇപ്പോൾ ഉള്ളത്. കസേരകൾ ശരിയാക്കി യാത്രക്കാർക്ക് ബസ് കാത്തിരിക്കാനുള്ള സൗകര്യം ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. പ്രായമായവരും കുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാരും ബസ്സ് കാത്തിരിക്കാൻ സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്ന് യാത്രക്കാരും സ്റ്റാൻഡിലെ കച്ചവടക്കാരും പറയുന്നു. കേടുവന്ന കസേരകൾ അപ്പോൾ തന്നെ നന്നാക്കിയാൽ ഉപകാരപ്രദമായിരുന്നു എന്നും അവർ പറഞ്ഞു