ഉപജില്ലാ ശാസ്ത്ര പ്രവൃത്തി പരിചയമേള തുടങ്ങി ഇന്ന് സമാപിക്കും

പെരിന്തൽമണ്ണ: ഉപജില്ലാ സ്കൂൾ ശാസ്ത്ര – ഗണിത ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര, ഐടി,പ്രവൃത്തി പരിചയ മേളയും പ്രദർശനവും ആനമങ്ങാട് ഗവ:ഹയർ
സെക്കൻഡറി സ്കൂളിൽ തുടങ്ങി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ
ശാസ്ത്രമേള ഉദ്ഘാടനം ചെയ്തു.പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
എ.കെ മുസ്തഫ അധ്യക്ഷനായി.

നഗസഭാ ചെയർമാൻ പി.ഷാജി മുഖ്യാതിഥിയായിരുന്നു. സ്വാഗത സംഘം ചെയർമാൻ കെ.ടി അഫ്സൽ, താഴെക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സോഫിയ,
ജില്ലാ പഞ്ചായത്തംഗം അംഗം കെ.ടി അഷ്റഫ്, എ.ഇ.ഒ കെ.സ്രാജുട്ടി,
ഷീജ മോൾ, പി.കെ അയമു, എം.പി മജീദ്,ഗിരിജ ബാലകൃഷ്ണൻ, .ബാലസുബ്രഹ്മണ്യൻ,
പി രാജേഷ്,മീരാ നായർ എസ്.കെ,കെ.പ്രമോദ് എന്നിവർ സംസാരിച്ചു.

ഗണിത ശാസ്ത്രമേള പ്രവർത്തി പരിചയ മേള തൽസമയ മത്സരങ്ങൾ ഐടി മേള പ്രദർശനം എന്നിവ ബുധനാഴ്ച നടന്നു. ശാസ്ത്രോത്സവത്തിന്റെ
ആദ്യ ദിവസം നടന്നത്.രണ്ടു ദിവസങ്ങളായി 3000ത്തോളം കുട്ടികളാണ് പങ്കെടുക്കുന്നത്. ഇന്ന് നടക്കുന്ന സമാപന സമ്മേളനം ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അഫ്സൽ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് കെ.ഷീജ മോൾ അധ്യക്ഷത വഹിക്കും. എ.ഇ.ഒ കെ.സ്രാജുട്ടി സമ്മാന വിതരണം നടത്തും.