മരിക്കുന്നതിന്
ഏതാനും ദിവസങ്ങൾക്ക് മുന്നേ ഈശോ..
പുരുഷോത്തമൻ ആശാരിയെകൊണ്ട് കട്ടിൽ ഉണ്ടാക്കിച്ചു . ഊർജസ്വലതയോടെ തൊടിയിൽ തലയുർത്തി നിന്ന വീട്ടിമരമാണ് കട്ടിലിന് വേണ്ടി മണ്ണിൽ പതിച്ചത്.
എന്ത് സാഹസികമാണ് അപ്പാ?
ഈ ചെയ്തത്?
പക്ഷെ
ഈശോ മൗനനായി…
“കാലങ്ങളായി അവൾ
വീടിനു വേണ്ടി പണിയെടുക്കുന്നു
എന്റെ മരണശേഷമെങ്കിലും
അവൾക്ക് സുഖമായി കിടക്കട്ടെ.
ഇനി മക്കൾക്ക് മുന്നിൽ പോലും തല കുനിക്കാതെ അവൾ ജീവിക്കണം.
ഇത്..
ഈശോയുടെ മരണ ഒസീത്ത്