പെൺ കുട്ടികൾ എവിടെ പോകുന്നു : ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനം

ടി ഷാഹുൽ ഹമീദ് –

കുട്ടികൾ വരദാനമാണ് രാജ്യത്തിന്റെ ഭാവി ഭാഗഥേയം നിശ്ചയിക്കുന്നത് കുട്ടികളാണ് .കുടുംബബന്ധങ്ങളുടെ ഇഴയടുപ്പുകളാണ് നമ്മുടെ പെൺകുട്ടികൾ
,സവിശേഷമായ ഗുണവിശേഷങ്ങളും പ്രത്യേകതകളുമുള്ള അമൂല്യ സമ്പത്താണ് പെൺകുട്ടികൾ ,പെൺകുട്ടികൾക്ക് മാത്രമായി അന്താരാഷ്ട്ര തലത്തിൽ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാ ദിനമായി യുനോസ്കോയുടെ നേതൃത്വത്തിൽ ആചരിക്കുന്നു. ആൺകുട്ടികൾ ആസ്തികളായും പെൺകുട്ടികൾ ബാധ്യതയുമായി കണക്കാക്കുന്ന സമൂഹത്തിനു മുമ്പിൽ പെൺകുട്ടികളെ വളർത്തേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും നല്ല പാഠങ്ങൾ പഠിപ്പിക്കുവാൻ വേണ്ടിയാണ് പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി ഒരു അന്താരാഷ്ട്ര ദിനം ആചരിക്കുന്നത്. “നമ്മുടെ സമയം സമാഗതമായിരിക്കുന്നു അവകാശത്തിന്റെയും ഭാവിയുടെതും “എന്നാണ് 2022ലെ ബാലികാ ദിനത്തിന്റെ സന്ദേശം.

പെൺകുട്ടികളുടെ ലോകം :-

അന്താരാഷ്ട്ര തലത്തിൽ 1995ൽ ബെയ്ജിങ് പ്രഖ്യാപനത്തോടെയാണ് പെൺകുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കപ്പെട്ടു തുടങ്ങിയത്. 2011 ഡിസംബർ 19ന് ഐക്യരാഷ്ട്രസഭയിൽ കാനഡ ഒരു പ്രമേയം കൊണ്ടുവരികയും 2012 ഒക്ടോബർ 11 ജനറൽ അസംബ്ലി അംഗീകരിക്കപ്പെടുകയും ചെയ്തതോടെയാണ് പെൺകുട്ടികൾക്കായുള്ള ഒരു ദിനം ലോകത്ത് പിറന്ന് വീണത്. ബാലികാ ദിനം ആരംഭിച്ച് പത്ത് വർഷം പിന്നിടുമ്പോഴും ആൺകുട്ടികളെപ്പോലെ സാമ്പത്തിക പുരോഗതി പെൺ കുട്ടികൾക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യം പൂർണമായും നേടിയെടുക്കുവാൻ സാധിച്ചിട്ടില്ല .അവകാശം ,സുരക്ഷിതത്വം ,വിദ്യാഭ്യാസം എന്നീ മൂന്ന് തൂണുകളിൽ ലോകത്തെ പെൺകുട്ടികളുടെ പുരോഗതി അളക്കുവാൻ സാധിക്കുമെങ്കിലും പെൺകുട്ടികൾ ജനിക്കുന്നില്ല എന്നത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ വലിയ സാമൂഹ്യ പ്രശ്നമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച സങ്കീർണതകൾ ഏറ്റവും കൂടുതൽ ബാധിച്ചത് പെൺകുട്ടികളെയാണ്, 10 ലക്ഷത്തോളം കുട്ടികൾ ലോകത്ത് പ്രതിവർഷം ശൈശവ വിവാഹത്തിന് വിധേയമാകുന്നു ,ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നതിൽ 72 % പെൺകുട്ടികളാണ് .60% രാജ്യങ്ങളിലും പിന്തുടർച്ചാവകാശത്തിൽ ആൺ പെൺ വ്യത്യാസം നിഴലിച്ചു നിൽക്കുന്നുണ്ട് ,പഠന പ്രയാസം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പെൺകുട്ടികളിലാണ് .ലോകത്ത് 15 വയസ്സ് മുതൽ 19 വയസ്സ് വരെയുള്ള 13 ദശലക്ഷം പെൺകുട്ടികൾ നിർബന്ധിത ലൈംഗിക അതിക്രമണത്തിന് വിധേയമാകുന്നു ,ലോകത്ത് ആകെയുള്ള എച്ച്ഐവി ബാധിതരിൽ ഒരു ലക്ഷം പേർ കൗമാരപ്രായക്കാരായ പെൺകുട്ടികളാണ് .ലോകത്ത് വെള്ളം ഇല്ലാതാകുന്നത് പോലെയാണ് പെൺകുട്ടികൾ ഇല്ലാതായാൽ സംഭവിക്കുക ,കോവിഡ് 19ന് ശേഷം 11 ദശലക്ഷം പെൺകുട്ടികൾ സ്കൂളിലേക്ക് തിരിച്ചെത്തിയിട്ടില്ല .യുണിസെഫിന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ലോകത്ത് 4.4 ദശലക്ഷം കുട്ടികൾ വ്യത്യസ്ത രീതിയിൽ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട് അതിൽ 53% വും പെൺകുട്ടികളാണ് .2022ലെ യുഎൻ റിപ്പോർട്ട് പ്രകാരം കണക്കിൽ പെൺകുട്ടികൾ പിറകിലാണ് എന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട് ,ലോകത്ത് 46,000 കുട്ടികൾ പ്രതിവർഷം ആത്മഹത്യ ചെയ്യുന്നു , ഓരോ 11 മിനിറ്റിലും ഒരു കുട്ടി ആത്മഹത്യ ചെയ്യുന്നു .5 ജി നെറ്റിൽ നിന്നും 6 ജി നെറ്റിലേക്ക് ലോകം അതിവേഗം സഞ്ചരിക്കുമ്പോൾ ലോകത്തെ 25 വയസ്സിൽ താഴെയുള്ളവരിൽ 200 കോടിയിലധികം പേർക്കും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നില്ല, ഇതിൽ ബഹുഭൂരിഭാഗം പെൺകുട്ടികളാണ് .ഇന്റർനാഷണൽ ടെലി കമ്മ്യൂണിക്കേഷൻ യൂണിയൻ (I T U ) റിപ്പോർട്ട് പ്രകാരം ലോകത്തെ അവികസിത രാജ്യങ്ങളിൽ 34 %യുവജനങ്ങൾക്കും നെറ്റ് കണക്ഷൻ ലഭിക്കുന്നില്ല, കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് വേണ്ടി നിക്ഷേപിക്കുക എന്ന മുദ്രാവാക്യം ലോകത്താകമാനം ഉയർന്നുവരുന്നു .ശൈശവ വിവാഹവും ,കൗമാരത്തിലെ അമ്മമാരാകലും ,ദാരിദ്ര്യവും ,സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിയാത്തതും വിവിധ രാജ്യങ്ങളിലെ പെൺകുട്ടികൾ അനുഭവിക്കുന്ന വലിയ പ്രശ്നങ്ങളാണ് .വികസ്വര രാജ്യങ്ങളിലെ പെൺകുട്ടികളിൽ മുന്നിൽ ഒന്നും 18 വയസ്സ് ആകുന്നതിന് മുൻപേ കല്യാണം കഴിക്കുന്നു .പ്രതിദിനം 800 പെൺകുട്ടികൾ ഗർഭകാലം മുതൽ പ്രസവ സമയത്തിനിടയിൽ മരണപ്പെടുന്നു .1970ൽ ലോകത്ത് 61 ദശലക്ഷം പെൺകുട്ടികളായാണ് കാണാതായത് എങ്കിൽ 2020 ൽ അത് 142 ദശലക്ഷമായി വർദ്ധിച്ചു. അമർത്യാ സെൻ 1990 ൽ ഏഷ്യയിൽ മാത്രം 100 ദശ ലക്ഷം പെൺ കുട്ടികൾ ജനന സമയത്ത് കാണാതാവുന്നതിനെ കുറിച്ച് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായിട്ടില്ല . ലോക ജനസംഖ്യ റിപ്പോർട്ട് 2022 പ്രകാരം ലോകത്ത് 50% ഗർഭധാരണവും താൽപര്യമില്ലാതെയാണ് സംഭവിക്കുന്നത് ഇതിൽ 60 % ഗർഭഛിദ്രത്തിലാണ് എത്തിച്ചേരുന്നത് . നവംബർ 15ന് ലോക ജനസംഖ്യ 800 കോടിയിൽ എത്തുമ്പോൾ ലോകത്തെ 61 രാജ്യങ്ങളിൽ സ്ത്രീകളുടെ പ്രത്യുൽപാദനശേഷി 2.1ൽ നിന്നും 1% ആയി കുറയുമെന്ന് പ്രവചിക്കപ്പെടുന്നു. ലോകത്ത് 73 ദശലക്ഷം അബോർഷനുകൾ ഒരു വർഷം നടക്കുന്നുണ്ട് .കുട്ടിക്കാലം മാറുന്നതിന് മുമ്പായി ലോകത്ത് 50% പെൺ കുട്ടികളും അമ്മമാർ ആകുന്നു .ബംഗ്ലാദേശ് ,ഇന്തോനേഷ്യ ,കാമറൂൺ ,നൈജർ എന്നീ രാജ്യങ്ങളിൽ അഞ്ചിൽ ഒന്ന് പ്രസവവും 18 വയസ്സിൽ താഴെയുള്ള കുട്ടികളാണ് ,യുഎൻ എഫ്ബി റിപ്പോർട്ട് പ്രകാരം കുട്ടികൾ അമ്മമാർ ആകുന്ന പ്രതിഭാസം ഇല്ലാതാക്കുവാൻ ഇനിയും ലോകം 160 വർഷം കാത്തിരിക്കേണ്ടി വരും . 2021ലെ യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം ആരോഗ്യം ,നീതി ,പോഷകാഹാരം ,സുരക്ഷ എന്നി മേഖലകളിൽ 129 രാജ്യങ്ങളിലായി 4.4 ദശ ലക്ഷം കുട്ടികൾ പ്രശ്നം നേരിടുന്നു അതിൽ 53% പെൺകുട്ടികളാണ് ,മുതിർന്നവരിൽ ഉണ്ടാകുന്ന മാനസികാരോഗ്യ വൈകല്യങ്ങളിൽ 50% 14 ആം വയസ്സിൽ തന്നെആരംഭിക്കുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു. കൗമാരക്കാർ സ്വന്തമായി അടയാളപ്പെടുത്തലുകൾക്കായി പരക്കം പായുന്നു ,വൈകാരികമായും ,ശാരീരികമായും ദുർബലമായതിനാൽ പെട്ടെന്ന് രോഗബാധിതരാകാൻ സാധ്യതയുള്ളവരാണ് കൗമാരപ്രായക്കാർ ,തിരക്കേറിയ ഒരു ഷെഡ്യൂൾ പിന്തുടർന്നവരാണ് കൗമാരപ്രായക്കാർ, ഒരു പ്രവർത്തനത്തിൽ നിന്നും മറ്റൊരു പ്രവർത്തനത്തിലേക്ക് അതി വേഗം മാറിക്കൊണ്ടിരിക്കുന്നകൗമാരപ്രായക്കാരുടെ ശരീരഭാരത്തെയും ,രൂപത്തെയും കുറിച്ച് അനാവശ്യ ചിന്തകൾ വിഷമതകൾ ഉണ്ടാക്കുകയും അനോറെക്സിയാ (ബുളിമിയ ) പോലുള്ള വൈകല്യങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. സൈബർ ലോകത്തേക്കുള്ള ആസക്തി എന്നെന്നും കൗമാരപ്രായക്കാർക്ക് പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് ,അടുത്ത പത്ത് വർഷത്തിനുള്ളിൽ 10 ദശലക്ഷം പെൺകുട്ടികൾ ശൈശവ വിവാഹത്തിലേക്ക് വഴി തി വീഴും എന്ന് മുന്നറിയിപ്പ് നൽകുന്നു .കോവിഡ് 19 ,1.5 ദശ ലക്ഷം കുട്ടികളെ അനാഥരാക്കി ,100 ദശ ലക്ഷം കുട്ടികൾ ലോകത്ത് അതി ദാരിദ്ര്യം നേരിടുന്നു ,ലോകത്ത് 180 കോടിയോളം കുട്ടികൾ അക്രമണങ്ങൾക്ക് നടുവിലുള്ള സാഹചര്യത്തിൽ ജീവിക്കുന്നു . 1957 വരെ ലോകത്ത് ജനസംഖ്യയിൽ സ്ത്രീകളായിരുന്നു കൂടുതലെങ്കിൽ ഇപ്പോൾ 100 പെൺകുട്ടികൾക്ക് 107 ആൺകുട്ടികൾ ആണുള്ളത് .ജനിക്കുവാനും വളരുവാനും വികസിക്കുവാനും പങ്കാളിത്തത്തിനും വേണ്ടി പെൺകുട്ടികൾ വിവിധ രാജ്യങ്ങളിൽ പ്രയാസപ്പെടുന്നു .
ലോകത്ത് ഓരോ സെക്കന്റിലും 4.3 ജനനവും രണ്ട് മരണവും സംഭവിക്കുന്നു .

ഇന്ത്യയിലെ പെൺകുട്ടികൾ :-

1961ൽ ഇന്ത്യയിൽ 0 മുതൽ 15 വരെ പ്രായത്തിലുള്ള ജനസംഖ്യ ആകെ ജനസംഖ്യയുടെ 43% ആണെങ്കിൽ 2021 ൽ അത് 27% ആയി കുറഞ്ഞു ,സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് (എസ് ആർ എസ് )2020 റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ കുട്ടികളുടെ ജനനത്തിൽ 0.2% കുറവ് രേഖപ്പെടുത്തുന്നു .പെൺകുട്ടികളുടെ ജനനത്തിൽ കേരളം രാജ്യത്തിന് മുമ്പിൽ തലയുയർത്തി നിൽക്കുന്നുണ്ടെങ്കിലും ആയിരം ആൺകുട്ടികൾക്ക് 974 പെൺകുട്ടികളാണ് കേരളത്തിൽ ജനിക്കുന്നത്, ആകെ ജനസംഖ്യയിൽ ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകൾ എന്ന നിരക്കിനേക്കാൾ വളരെ പിറകിലാണ് ,ഉത്തരാഖാണ്ടിൽ 1000ആൺകുട്ടികൾക്ക് 844 പെൺകുട്ടികൾ മാത്രമേ ജനിക്കുന്നുള്ളൂ ,കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ പൂജ്യം മുതൽ ആറു വയസ്സ് വരെയുള്ള ജനസംഖ്യയിൽ ആയിരം ആൺകുട്ടികൾക്ക് 950 പെൺകുട്ടികൾ മാത്രമേ ജനിക്കുന്നുള്ളൂ ,കൊല്ലത്ത് അത് 973 പത്തനംതിട്ടയിൽ 974 ആണ് ,പെൺകുട്ടികളുടെ എണ്ണം കേരളത്തിൽ ആറുവയസ്സു വരെയുള്ള കുട്ടികളുടെ എണ്ണം 2001 ൽ 3793146 ആണെങ്കിൽ 2011 ൽ അത് 3472955 ആയി കുറഞ്ഞു,മുതിർന്നവരിൽ 1000 പുരുഷന്മാർക്ക് 1020 സ്ത്രീകൾ രാജ്യത്ത് ഉള്ളപ്പോൾ 0 മുതൽ 6 വയസ്സ് വരെയുള്ളവരിൽ 1000 ആൺ കുട്ടികൾക്ക് 929 പെൺകൂട്ടികളാണ് ഉള്ളത് .UN പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ട് പ്രകാരം 2015 മുതൽ 2020 വരെ ഇന്ത്യയിൽ 590000 പെൺ കുട്ടികൾ ജനന സമയത്ത് കാണാതാവുന്നു .ഇന്ത്യയിൽ 15-19 വയസുള്ള പെൺകുട്ടികളിൽ ത്രിപുരയിൽ 22% ബംഗാളിൽ 16% അമ്മമാരാകുന്നു .ഏറ്റവും ഒടുവിലത്തെ കുടുംബാരോഗ്യ സർവ്വേ പ്രകാരം 16% അമ്മമാരും ആൺ കുട്ടികളെയാണ് ആഗ്രഹിക്കുന്നത് വെറും 4% മാത്രമേ പെൺ കുട്ടികളെ ആഗ്രഹിക്കുന്നുള്ളു .ഇന്ത്യയിൽ ആകെ പ്രസവത്തിൽ 2.9% അബോർഷൻ ആണ് മണിപ്പൂരിൽ 10.4%,ഒഡിഷയിൽ 4.7%, ചന്ധിഘണ്ടിൽ 4.2%, കേരളത്തിൽ 3.2% അബോർഷൻ നടക്കുന്നു .
റോയിട്ടറുടെ പഠനം റിപ്പോർട്ട് പ്രകാരം പെൺ ഭ്രുണ ഹത്യ കൂടുതൽ നടക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, പ്രതിദിനം 2000 ലധികം ഭ്രൂണഹത്യ രാജ്യത്ത് നടക്കുന്നു .ഉത്തമ വിശ്വാസത്തോടെ ജീവൻ രക്ഷിക്കാൻ വേണ്ടിയല്ലാതെ നടത്തുന്ന ഗർഭചിത്രം ഇന്ത്യയിൽ ഐപിസി 312 വകുപ്പ് പ്രകാരം കുറ്റകരവും രണ്ടുവർഷം തടവ്‌ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് എന്നിട്ടും അഭംഗുരം നടക്കുന്ന സാമൂഹ്യ തിന്മയെ ഫലപ്രദമായി നേരിട്ടിലെങ്കിൽ ഭ്രൂണ ഹത്യയിലുടെ ഇല്ലാതാക്കുന്ന ബഹുഭൂരിപക്ഷം പെൺ മരണവും വലിയ സാമൂഹ്യ പ്രത്യാഘാതമാണ് രാജ്യത്ത് സൃഷ്ടിക്കുക .2022 ലെ Global Gender Gap റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ലിംഗ അസമത്വം ഇല്ലാതാകണമെങ്കിൽ 132 വര്ഷം വേണ്ടി വരും എന്ന് ചുണ്ടി കാണിക്കുന്നു .
14 വയസ്സുവരെ വിദ്യാഭ്യാസം സാർവത്രികമായ ഇന്ത്യയിൽ 39.4%പെൺകുട്ടികളും പ്രാഥമിക വിദ്യാഭ്യാസം പൂർത്തീകരികാതെ പുറത്തേക്ക് പോകുന്നു , 57% പെൺ കുട്ടികളും പതിനൊന്നാം ക്ലാസിൽ എത്തുന്നതിനു മുമ്പ് പുറത്തേക്ക് പോകുന്നു ,സ്ത്രീ സാക്ഷരതാ 95.2% കേരളത്തിൽ ഉണ്ടെങ്കിൽ രാജസ്ഥാനിൽ 57.6 യുപിയിൽ 64.7 മധ്യപ്രദേശിൽ 65.5 എന്നത് ജനിക്കുന്ന പെൺകുട്ടികളെ ബാധിക്കുന്നു , ,കുറച്ച് ദിവസങ്ങൾക്ക് മുൻപ്
പ്രായപൂർത്തിയാകാത്തദളിത് സഹോദരി കുട്ടികളെ യുപിയിലെ ലഖീം പൂർ ഖേരിയിൽ ബലാത്സംഗം ചെയ്തു കെട്ടിത്തൂക്കിയ സംഭവം രാജ്യത്തെ നടുക്കി കളഞ്ഞിട്ടുണ്ട്,
2021ലെ ക്രൈം ഇന്ത്യ റിപ്പോർട്ട് പ്രകാരം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നകേസിൽ 12 വയസ്സ് മുതൽ പതിനാറു വയസ്സ് വരെഉള്ളതിൽ 25814 കുട്ടികളെ ഇന്ത്യയിൽ തട്ടിക്കൊണ്ടുപോയതിൽ 21,389എണ്ണവും പെൺകുട്ടികൾ ആയിരുന്നു.

പ്രതീക്ഷ നിർഭരം :-

1990 മുതൽ 2017 വരെ ലോകത്ത് 23.1 ദശ ലക്ഷം പെൺ കുട്ടികളെ ജനന സമയത്ത് കാണാതായിട്ടുണ്ട് അതിൽ പകുതിയും ഇന്ത്യയിലാണ് .ഇന്ത്യ ,അസർബൈജാൻ ,ചൈന ,അർമേനിയ ,വിയറ്റ്നാം ,അൽബേനിയ എന്നി രാജ്യങ്ങളിൽ ജനനത്തിൽ വലിയ ലിംഗ വിവേചനം നിലനിൽക്കുന്നു ,പഞ്ചാബ് ,ഹരിയാന എന്നിവിടങ്ങളിലെ ചില ഗ്രാമങ്ങളിൽ നിന്ന് വധുവിനെ തേടി അയൽ സംസ്ഥാനങ്ങളിൽ പോകുന്ന കാഴ്ച്ച ലോക ബാലിക ദിനത്തിൽ നൊമ്പരം ഉണ്ടാകുന്നു .ഭ്രുണാവസ്തയിൽ നിന്ന് തന്നെ പെൺ കുട്ടികൾക്ക് വിവേചനം നേരിടുന്നു ,നിയമങ്ങൾ ഉണ്ടെങ്കിലും ആധുനിക ശാസ്ത്ര പുരോഗതിയിൽ അതൊക്കെ അപ്രസക്തമാകുന്നു .ജനനതിനു മുൻമ്പുള്ള ലിംഗ നിർണയം അത് പെണ്ണാണോ എന്ന് പരിശോധിച്ച് ഇല്ലാതകുന്നതിനാണെങ്കിൽ അത് ഭരണ ഘടന നൽകുന്ന സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്ന് കയറ്റമാണ് .
ഇന്ത്യയിലെ ആദ്യത്തെ വനിതാ പ്രസിഡണ്ട് പ്രതിഭ പാട്ടിൽ , 13 കോടി ആദിവാസി സമൂഹത്തിൽ നിന്ന് പ്രസിഡണ്ട് ആയ ദൗപതി മുർമു , വനിതാ ക്രിക്കറ്റിൽ 200 റൺസ് നേടിയ മിതാലി രാജ് ,ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരി കല്പന ചൗള ,ശാരീരിക അവശതയെ തോൽപ്പിച്ച അരുണിമ സിൻഹ ,ആദ്യ വനിത ഐപിഎസ് ഓഫീസർ കിരൺ ബേദി ,ഇന്ത്യയുടെ വനിതാ ഹോക്കി ക്യാപ്റ്റനായ റാണി രാംപാൽ ,കാർഗിൽ ഗേൾ എന്നറിയപ്പെടുന്ന ആദ്യത്തെ യുദ്ധവിമാന പൈലറ്റ് ഗുഞ്ചൻ സക്സേന ,നിർഭയയുടെ അഭിഭാഷക സീമ കുശ്വാഹ ,18 വയസ്സിൽ ബോക്സിങ് ചാമ്പ്യനായ മേരി കോം ,ദില്ലിയിലെ ചേരിയിൽ നിന്ന് IAS നേടിയ ഉമ്മുൽ ഖേര ,ആസിഡ് ആക്രമണത്തെ അതിജീവിച്ച സിവിൽ സർവെന്റ് ലക്ഷ്മി അഗർവാൾ ,പതിനേഴാമത്തെ വയസ്സിൽ നോബൽ സമാധാന സമ്മാനം 2017 ൽ നേടിയ ഏറ്റവും പ്രായം കുറഞ്ഞ മലാല യൂസഫ് സായി ,വളർന്നു വരുന്ന ഗുസ്തി താരം ഗീതാ ബബിത ഫോഗട്ട് എന്നിവർ പെൺ കുട്ടികളായി ജനിച്ച് അത്ഭുതങ്ങൾ സൃഷ്ഠിച്ചവരാണ് എന്ന് ഓരോ പൗരനും മനസ്സിലാക്കി പ്രവർത്തിക്കണം .ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള സാമുഹിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുവാൻ ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ട ദിനമാണ് ലോക ബാലിക ദിനം .സാമൂഹ്യ പ്രശ്നമായി പെൺ കുട്ടികളുടെ ജനനത്തിനുള്ള ഇടിവ് വളർന്നു വന്നിട്ടുണ്ട് എന്ന് ഭരണാധികാരികൾ തിരിച്ചറിയേണ്ട ദിവസവും കൂടിയാണ് ഒക്ടോബർ 11.

ടി ഷാഹുൽ ഹമീദ്
9895043496