മുന്നോട്ടാഞ്ഞു നടന്നോളൂ
തിരിഞ്ഞു നോക്കണ്ട
പലതും കൊഴിഞ്ഞു
വീണീട്ടുണ്ടാകും
പല്ല് കൊഴിഞ്ഞു
വീണെങ്കിലെന്ത്
പലതും കടിച്ചു വലിച്ചതല്ലേ
ചവച്ചെറിഞ്ഞതല്ലേ
സത്യവും
കണ്ണ് കുഴിഞ്ഞെങ്കിലെന്ത്
കാഴ്ച്ച കണ്ട് മരവിച്ചതല്ലേ
കണ്ടില്ലെന്നു നടിച്ചും
കാല് വേച്ച് വേച്ച്
പോകുന്നെങ്കിലെന്ത്
പലതുംചവിട്ടി
മെതിച്ചതല്ലേ
എന്റെ സ്വപ്നങ്ങളും
സത്യങ്ങളും
കുപ്പായം കീറിയെങ്കിലെന്ത്
പലതും ഒളിപ്പിച്ചതല്ലേ
പലതും വെളുപ്പിച്ചതും
നാവിറങ്ങി പോകിലെന്ത്
നുണ നൂറ് കൂട്ടം
പറഞ്ഞതല്ലേ
നൂറ് വട്ടം…
നാറ്റമുണ്ടെങ്കിലെന്ത്
നാറിയായി പോയത് കൊണ്ടല്ലേ
നരനും
ശിവൻ തലപ്പുലത്ത്