ഓണാഘോഷം

പാലക്കാട് പിരായിരി എൻ.എസ് എസ് കരയോഗം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഓണാഘോഷം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് സി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം എസ്.എസ് .എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ ,കരയോഗം സെക്രട്ടറി പി.ശിവദാസൻ ,വി.ഗോപിനാഥൻ നായർ, എം. എ ബാലകൃഷ്ണൻ നായർ, വനിത സമാജം പ്രസിഡൻ്റ് കോമളം ഉണ്ണി എന്നിവർ ആശംസകളർപിച്ച്
പ്രസംഗിച്ചു, വനിതാ സമാജം സെക്രട്ടറി സിന്ധുരമേശ്, സ്വാഗതം ആശംസിച്ചു, ജോയിൻ്റ് സെക്രട്ടറി ദീപ സുരേഷ് നന്ദി പ്രകാശിപ്പിച്ചു,  ചടങ്ങിൽ കലാ, കായിക വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിച്ചു തുടർന്ന്  മൂന്ന്  ദിവസങ്ങളിലായി നടന്ന   പൂക്കള മത്സരം, ചിത്ര രചന മത്സരം , കലാ കായിക മത്സരങ്ങളിലും  , പരിപാടികളിലും  പങ്കെടുത്തവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു