ഞാങ്ങാട്ടിരിയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: നിലമ്പൂർ-ഗരുവായൂർ സംസ്ഥാന പാതയിൽ ഞാങ്ങാട്ടിരി മാട്ടായയിൽ സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. പടിഞ്ഞാറങ്ങാടി എലക്ടിക്കൽ സെക്ഷനിലെ ലൈൻമാൻ ഷിബു രാജ് (42) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം നടന്നത്. പട്ടാമ്പി ഭാഗത്ത് നിന്നും കൂറ്റനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഷിബു രാജിന്റെ വണ്ടിയെ ഞാങ്ങാട്ടിരി ഇറക്കത്തിൽ വെച്ച് അജ്ഞാത ലോറി ഇടിച്ചു തെറിപ്പിക്കു കയായിരുന്നു. അപകട ശേഷം ലോറി നിറുത്താതെ പോയി. പടിഞ്ഞാറങ്ങാടിയിൽ നിന്നും നാട്ടിലേക്ക് ട്രാൻസ്ഫറായി ഇന്ന് മടങ്ങാനിരിക്കെ ആണ് അപകടം നടന്നത്. കൊല്ലം സ്വദേശിയാണ്. തൃത്താല പോലീസ് തുടർ നടപടികൾ സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്തത് അന്വേഷണം തുടങ്ങി.