പാലക്കാട്: ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ കോളജ് അധ്യാപകർക്കായി ലഹരി വിരുദ്ധ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. നൂറണി ശാരദ ശങ്കർ കല്യാണമണ്ഡപത്തിൽ നടന്ന പരാപാടി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉ ദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി സ്കൂളുകളിലും കോളജുകളിലും ആന്റി നാർകോട്ടിക് ക്ലബ് കോഡിനേറ്റർമാരായ യോദ്ധാവ് എന്നറിയപ്പെടുന്ന അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുത്തത്. 250-ഓളം അധ്യാപകരും 76-ഓളം ജനമൈത്രി ഓഫീസർമാരും വിവിധ സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരും ജനമൈത്രി സി.ആർ.ഒ മാരും പങ്കെടുത്തു.
ജി.എച്ച്.എസ്.എസ് കോഴിപ്പാറ സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും തയ്യാറാക്കിയ ഷോർട്ട് ഫിലിമിന്റെ പ്രദർശനം, ആസബിൻസ് സ്പേസ് ഫോർ ഡാൻസ് സ്കൂളിലെ വിദ്യാർഥികളായ ആഷ്ലി ഉഷ, ഋഷിക പ്രഭാസ്, പി. അമേയ, ശ്രുതിഷാ എന്നിവരുടെ ലഹരി വിരുദ്ധ ബോധവത്ക്കരണ നൃത്തവും നടന്നു. രണ്ട് ദിവസങ്ങളിലായി നടന്ന ശിൽപ്പശാലയിൽ ലഹരി വസ്തുക്കളുടെ ദൂഷ്യഫ ലങ്ങളെ കുറിച്ചും നിയമവശങ്ങളെ കുറിച്ചും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ്, ജില്ലാ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് ഡോ. ശരത്, സാമൂഹ്യനീതി വകുപ്പ് കൗൺസിലർ മാത്യു ജോസഫ് എന്നിവർ ക്ലാസെടുത്തു. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അധ്യക്ഷനായി. ഡിവൈ.എസ്.പി. എം. അനിൽകു മാർ, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി, ആർ. ശ്രീകുമാർ, ഡിവൈ. എസ്.പിമാരായ വി.കെ. രാജു, ആർ, അശോകൻ, ഒയിസ് ഇന്റർനാഷണൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശുദ്ധോധനൻ, നൂറ ണി ഗ്രാമ സമുദായം ശിവരാമകൃഷ്ണൻ, ജില്ലാ ജനമൈത്രി എ.ഡി. എൻ.ഒ. ആറുമുഖൻ പങ്കെടുത്തു.