ഫുട്പാത്തിലെ പട്ടികൾ കൂട്ടികൾക്ക് ഭീക്ഷണിയാവുന്നു

പാലക്കാട്: ഗവണ്മേണ്ട് മോയൻസ് സ്കൂളിനു മുന്നിലെ ഫുട്പാത്തിൽ അലയുന്ന തെരുവുനായ്ക്കൾ വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഭീക്ഷണിയാവുന്നു. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രണ്ടു ഷിഫ്റ്റുകളിലായി മുവ്വായിരം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റു യാത്രക്കാരും ഇതിലൂടെ കടന്നു പോകുന്നു. നായ്ക്കൾ പരസ്പരം കടിപിടി കൂടുന്നതും അതുവഴി കടന്നു പോകുന്നവർ ഭീതിയോടെ ഓടി മാറുന്നതും സ്ഥിരം കാഴ്ച്ചയാണെന്ന് യാത്രക്കാർ പറയുന്നു.ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.