വീരാവുണ്ണി മുളളത്ത്
പട്ടാമ്പി: പട്ടാമ്പി താലൂക്കിലെ തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഉത്സവകാല സ്പെഷൽ റിബേററ്. ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഗവ. സ്പെഷ്യൽ റിബേറ്റ് നൽകുന്നതിന്റെ ഭാഗമായാണ് ഒക്ടോബർ 12 വരെ ഗാന്ധിജയന്തിയോടനുബന്ധിച്ചാണ് സ്പെഷ്യൽ റിബേറ്റ് നൽകുന്നത്. തൃത്താല, കുമ്പിടി ഔട്ട് സെറ്റുകൾക്ക് പുറമെ ഖാദി ബോർഡിന് കീഴിലുളള ഖാദി ഗ്രാമ സൗഭാഗ്യം, കോട്ടമൈതാനം, ടൗൺ ബസ് സ്റ്റാൻഡ് കോംപ്ലക്സ്, കോങ്ങാട് മുൻസിപ്പൽ കോംപ്ലക്സ്, എന്നീ ഷോറൂമുകളിലും, മണ്ണൂർ, ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി കളപ്പെട്ടി, വിളയോടി, എലപ്പുള്ളി, കിഴക്കഞ്ചേരി, മലക്കുളം, ചിതലി, ഗ്രാമസൗഭാഗ്യങ്ങളിലും സ്പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വില്പനശാലകളിലും ഖാദി കോട്ടൺ, സിൽക്ക്, മനില, ഷർട്ടിംങ് തുണിത്തരങ്ങളും തേൻ മറ്റു ഗ്രാമ വ്യവസായ ഉല്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.