സ്കൂൾ കുട്ടികൾ വായനശാല തേടിയെത്തി

പട്ടാമ്പി: പടിഞ്ഞാറങ്ങാടി എ.ജെ.ബി.സ്കൂളിലെ കുട്ടികൾ അക്ഷരങ്ങളെ തേടി വായനശാലയിലെത്തി. കെ.ജി.രാജീവ് മാസ്റ്റർ, പി.പി.രാജീവ് മാസ്റ്റർ, രമ്യ ടീച്ചർ എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു. ജ്ഞാനോദയം ഗ്രന്ഥശാലാ പ്രസിഡൻറ് സി.മുഹമ്മ തു കുട്ടി മാസ്റ്റർ, സെക്രട്ടറി കെ.എം.അബൂബക്കർ മാസ്റ്റർ, ലൈബ്രേറിയൻ മുഹമ്മദ് റാഷിദ് എന്നിവർ കുട്ടികളെ സ്വീകരിച്ചു. അവർ വായനശാലയുടെ പ്രവർത്തനങ്ങൾ വിവരിച്ചു കൊടുത്തു. കുട്ടികൾ പുതിയ വരിക്കാരായി ചേർന്നു, പുസ്തകങ്ങൾ വായിക്കാനെടുത്തു. വളർന്നു വരുന്ന തലമുറയ്ക്ക് വായിച്ചു വളരാൻ വായനശാലകൾ സഹായിക്കുമെന്നതിനാൽ ഈ സന്ദർശനം പ്രോത്സാഹജനകമാണെന്ന് ജ്ഞാനോദയം ഗ്രന്ഥശാലാ ഭാരവാഹികൾ പറഞ്ഞു.