സെൻ്റർ സപ്പോർട്ടിങ്ങ് കമ്മിറ്റി രൂപീകരിച്ചു

— രാമദാസ് ജി കൂടല്ലൂർ —
നെന്മാറ സമഗ്ര ശിക്ഷാ കേരള, കൊല്ലങ്കോട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നെന്മാറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓട്ടിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന സെന്റർ സപ്പോർട്ടിംഗ് കമ്മറ്റിയുടെ രൂപീകരണം . ഓട്ടിസം സെന്റർ ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കൊല്ലങ്കോട് ബി പി സി ശ്രീ സി പി വിജയൻ സ്വാഗതം പറഞ്ഞു.

‘ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രാജീവ് അധ്യക്ഷത വഹിച്ചു. എസ് എസ് കെ ജില്ലാ പ്രോഗ്രാം കോ- ഓർഡിനേറ്റർ കെ .എൻ. കൃഷ്ണകുമാർ മുഖ്യാതിഥിയായി. നെന്മാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രബിതാ ജയൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധികൾ , ജനപ്രതിനിധികൾ , മറ്റ് പൊതുപ്രവർത്തകർ , രക്ഷകർത്താക്കൾ എന്നിവർ ഈ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ ഗീതു ജി മധു നന്ദി പറഞ്ഞു.