കൊടുമ്പു്: കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ തിരുവാലത്തൂർ ജി.എൽ.പി.സ്കൂളിൽ സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ.. ആരോഗ്യ ബോധവൽക്കരണം നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. പ്രധാന അധ്യാപികയായ ഗിരിജ കെ.ജി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപികമാരായ സതി. കെ.കെ., പ്രവീണ. കെ, ദീപ്തി വിജയൻ. വി. , രഞ്ജിനി. എം.എന്നിവർ പ്രസംഗിച്ചു.