പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ഒലവക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ  ‘എൻ. ഐ എ .യും പോലീസും വേട്ടയാടുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഒലവക്കോട് ജങ്ങ്ഷനിൽ റോഡ് ഉപരോധം നടത്തി.

പ്രകടനത്തിനു ഏതാനും മണിക്കൂർ മുമ്പ്‌ തന്നെ ഒലവക്കോട് ജങ്ങ്ഷനിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. സാഗർ ഹോട്ടൽ പരിസരത്തു നിന്നും മുദ്രാവാക്യം വിളിയോടെ പ്രവർത്തകർ താണാവ് ഭാഗത്തേക്ക് നീങ്ങി. റെയിൽവേ മേൽപാലം എത്തുന്നതിനു മുമ്പു് തന്നെ റോഡിൽ നിലയുറപ്പിച്ച് മുദ്രാവാക്യം വിളിയും റോഡു ഉപരോധവും നടത്തി പത്തു മിനിറ്റിനു ശേഷം സമാധാനപരമായി പ്രതിഷേധക്കാർ പിരിഞ്ഞു പോയി.