ദുരന്തനിവാരണ പരിശീലനം സംഘടിപ്പിച്ചു

നെന്മാറ. കമ്യൂണിറ്റി ഹെൽത്ത് സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സി.എച്ച്.സി യിൽ വച്ച് എൻ സി സി കുട്ടികൾക്കും ,ആഷാപ്രവർത്തകർക്കും ,ജീവനക്കാർക്കുമായി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊല്ലങ്കോട് ഫയർ & റസ്ക്യൂ ഓഫീസിലെ സീനിയർ ഫയർ & റസ്ക്യു ഓഫീസർമാരായ എസ്.ഹരികുമാർ, കൃഷ്ണരാജ്.സി, സഞ്ജീവ്‌കുമാർ എന്നിവർ പരിശീലനം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ ജോബ്.ജി സ്വാഗതം പറഞ്ഞു .സൂപ്രണ്ട് ഡോ.ജയന്ത്. സി.ആർ ഉത്ഘാടനം ചെയ്തു .ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അരവിന്ദ്, ഷീജ, സുമിനി എന്നിവർ നേതൃത്വം നൽകി.