എൽ.പി.സ്ക്കുളിനു മുന്നിലെ പശു ഭീതി പരത്തുന്നു

മലമ്പുഴ: റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികൾ കാൽനടക്കാർക്കും വാഹന യാത്രികർക്കും അപകട ഭീതി പരത്തുന്നതായി പരാതി.  കടുക്കാം കുന്നം ഗവ: എൽ.പി.സ്കൂളിനു മുന്നിൽ സ്ഥിരമായി കിടക്കുന്ന പശു പലപ്പോഴും വിദ്യാർത്ഥികൾക്ക് ഭീതിയാണെന്നു് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.റോഡിലേക്ക് മേയാൻ വിടുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയിൽ റോഡിൽ കിടക്കുന്ന കന്നുകാലിയെ കാണാതെദേഹത്തി ടി ച്ച് മറിഞ്ഞു് ഇരുചക്രവാഹന യാത്രികൻ മരിച്ച സംഭവങ്ങളും ഉണ്ടാവാറുണ്ടെന്നു് പരിസരവാസികൾ ചൂണ്ടിക്കാട്ടി.