പേവിഷമുക്ത പുതുശ്ശേരി

പാലക്കാട്: പുതുശ്ശേരി പഞ്ചായത്തിനെ പേവിഷമുക്ത പുതുശ്ശേരിയാക്കുന്നതിൻ്റെ ഭാഗമായി പുതുശ്ശേരി ഗ്രാമപഞ്ചായത്ത്, മൃഗാശുപത്രി സംസ്കാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും ഉള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞം നാളെ പുതുശ്ശേരി പാൽ സൊസൈറ്റിയിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസീത നാളെ
രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും .പുതുച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജീഷ് അധ്യക്ഷത വഹിക്കും.

ശാരദ (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി) സുജിത്. പി (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി) ഗീത (ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി) എന്നിവർ ആശംസകൾ അർപ്പിക്കും. ശെൽവൻ (പാൽ സൊസൈറ്റി പ്രസിഡന്റ്) നന്ദി പറയും എല്ലാ ജനപ്രതിനിധികളും തദവസരത്തിൽ സന്നിഹിതരായിരിക്കും.

പൊതുജനങ്ങൾ വളർത്തു നായകളെയും പൂച്ചകളേയും കുത്തിവെയ്പിന് കൊണ്ടുവരണമെന്നും സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കുമെന്നും വെറ്റിനറി സർജ്ജൻ ഡോ:ജയൻ അറിയിച്ചു.