മൃതദേഹം തിരിച്ചറിഞ്ഞു

പല്ലശ്ശന. പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹം കൂടല്ലൂർ നെല്ലിയിൽ വീട്ടിൽ പരേതനായ മണിഎഴുത്തച്ഛൻ്റെ മകൻ രാജൻ്റേതാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞു. അച്ചനും, അമ്മയും മരണപ്പെട്ട ശേഷം, അദ്ധ്വാനശീലനായ രാജൻ കൂടല്ലൂർ ഗ്രാമത്തിലെ ചില വീടുകളിലും, പരിസരപ്രദേശങ്ങളിലും പണിയെടുത്തും, പ്രദേശവാസികളുടെ സഹായം കൊണ്ടും ജീവിതം നയിച്ചയാളാണ്. തൈപ്പൂയ സമയത്ത് പഴനിമലയിലേക്ക് കാൽനടയായി പോകുന്നവരുടെ കൂടെ പോകാറുള്ളയാളാണ് ഇയാൾ., ഗോവിന്ദാപുരത്ത് അവശനിലയിൽ കണ്ടെത്തിയ 70വയസ്സു തോന്നിക്കുന്നയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരം മരിച്ചു എന്നും, വിശദവിവരങ്ങൾ അറിയുന്നവർ കൊല്ലങ്കോട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കണമെന്നും 15-09-2022ലെ പ്രമുഖ പത്രങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.