ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ

— എൻ.കൃഷ്ണകുമാർ —
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി.

1863 ആഗസ്റ്റ് 28 നു (ചിങ്ങമാസത്തിലെ അശ്വതി നാൾ)തിരുവനന്തപുരത്ത് കണ്ണമൂലയിൽ ഉള്ള കൊല്ലൂർ ഗ്രാമത്തിൽ വാസുദേവ ശർമ്മയുടെയും നങ്കാദേവിയുടെയും മകനായി ജനനം . അയ്യപ്പൻ എന്നായിരുന്നു. അഛനമ്മമാർ നൽകിയ പേരെങ്കിലും കുഞ്ഞൻ എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് .
ആശാൻ പള്ളിക്കൂടത്തിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അയ്യപ്പൻ ക്ലാസ്സിലെ മോണിറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മോണിറ്ററുടെ അന്നത്തെ പേരു ചട്ടമ്പി എന്നതായിരുന്നു . ചെറുപ്പത്തിലെ ആത്മിയ വിഷയങ്ങളിൽ താൽപ്പര്യം ഉണ്ടായിരുന്ന കുഞ്ഞൻ അനേകം ഗുരുമുഖങ്ങളിൽ നിന്ന് വിദ്യ അഭ്യസിച്ചു ശ്രീ അയ്യാ സ്വാമികൾ ആയിരുന്നു സ്വാമികളുടെ ദീക്ഷഗുരു ഇക്കാലയളവിൽ കേരളത്തിലെ ഹൈന്ദവ സമുദായങ്ങളിൽ നിലനിന്നിരുന്ന അയിത്തം തുടങ്ങിയ അനാചാരങ്ങൾക്ക് എതിരെ ഹൈന്ദവ ജനതയെ ഉണർത്തുവാൻ നടത്തിയ സ്വാമികളുടെ ശ്രമങ്ങൾ ശ്രദ്ദേയമായിരുന്നു.

പുരോഗമന ചിന്തകളിൽ തുടങ്ങിയ കേരളത്തിൽ നവോത്ഥാന ശ്രമങ്ങളിൽ സ്വാമികളുടെ പങ്ക് വളരെ വലുതായിരുന്നു. ബ്രാഹ്മണാധിപത്യത്തിനും ജാതി വ്യവസ്ഥക്കും എതിരെ അദ്ദേഹം എഴുതിയ വേദാധികാര നിരൂപണം, ക്രൈസ്തവ മിഷണറിമാരുടെ മത പരിവർത്തന ശ്രമങ്ങൾക്ക് എതിരെ ക്രിസ്തുമത ഭേദനം പ്രാചിന മലയാളം തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെതായിട്ടുണ്ട്. മൃഗങ്ങളുടെയും പക്ഷികളുടെയും ഭാഷകൾ വശമാക്കിയിരുന്ന സ്വാമികൾക്ക് കൂട്ടുകാരായി മനുഷ്യരെ കൂടാതെ പക്ഷി മൃഗാദികളും ഉണ്ടായിരുന്നു. 1924 മെയ് 15 ന്റെ പന്മനയിൽ വച്ച് സ്വാമികൾ സമാധിയായി.

ചട്ടമ്പി സ്വാമി ജയന്തി ആചരിക്കുന്ന ഇത്തരുണത്തിൽ ദൈവത്തിന്റെ സ്വന്തം നാടായി കേരളത്തെ മാറ്റിയ നവോത്ഥാന പ്രസ്ഥാനങ്ങളെകുറിച്ചും, ആ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയവരെ കുറിച്ചും പുതിയതലമുറ മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്.
വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ഹൈന്ദവ സമുദായത്തിൽ നില നിന്നിരുന്ന അയിത്തവും തീണ്ടലും ഇന്നും പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. ഒരോ സമുദായവും തങ്ങൾക്കു മുകളിൽ സ്ഥാനമുണ്ടായിരുന്ന സമുദായങ്ങളെ ഇതിന്റെ പേരിൽ കുറ്റപെടുത്തുകയും ചെയ്യുന്നു രാഷ്ട്രിയ നിലനിൽപ്പിനായി രാഷ്ട്രിയ പാർട്ടികളും ഇത് ആവശ്യം പോലെ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. വസ്തുതകളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അയിത്തവും തീണ്ടലും എല്ലാ സമുദായങ്ങളും അതിന്റെ ഗുണവും ദോഷവും കൈപറ്റിയിട്ടുണ്ടെന്ന് മനസില്ലാക്കുവാൻ സാധിക്കും.ഹൈന്ദവരിൽ പ്രമുഖർ എന്ന് അവകാശപ്പെട്ടിരുന്ന നമ്പൂതിരി സമുദായം എല്ലാവരെയും
അടിച്ചമർത്തിയവർ എന്നപേരിൽ പ്രതിസ്ഥാനത്ത് ഒന്നാമത് നിൽക്കുന്നവർ ആണ് ഇവർ ഇപ്പോഴും പുരോഗമനത്തിന്റെ വെളിച്ചം സമൂഹത്തിൽ പ്രകാശിച്ച് തുടങ്ങിയപ്പോഴും ആ വെളിച്ചം നമ്പൂതിരി ഇല്ലങ്ങളിൽ എത്തിയിരുന്നില്ല. മനകളിൽ മൂത്ത പുത്രനു മാത്രം വിവാഹം കഴിക്കുവാൻ അവകാശവും, ഉണ്ണി നമ്പൂതിരി മാർക്ക് ആവും പോലെ സംബന്ധവും അതായിരുന്നു ചിട്ട യമദേവന്റെ അരികത്തേക്ക് പോകുന്ന സമയത്തും പ്രായം തികയാത്ത അന്തർജനങ്ങളെ വേളി കഴിച്ച് ഇല്ലത്തേക്ക് കൊണ്ടുവരുന്ന ഇല്ലത്തെ കാരണവൻമാർ , ദാമ്പത്യ സുഖം പോലും അറിയാതെ വൈധവ്യത്തിലേക്ക് പോകുന്ന നമ്പൂതിരി സ്ത്രീകൾ അവരുടെ നിശബ്ദമായ കരച്ചിലുകളാൽ ശാപഗ്രസ്തമാകുന്ന നമ്പൂതിരി ഇല്ലങ്ങൾ അവിടങ്ങളിൽ കുറിയേടത്ത് താത്രിമാർ ജനിച്ചില്ലെങ്കിൽ അല്ലേ അൽഭുതം.

പ്രസിദ്ധമായ നായർ സമുദായമാകട്ടെ മരുമക്കത്തായത്തിന്റെ ദോഷവശങ്ങൾ എല്ലാം ഉൾകൊണ്ടു കൊണ്ട് ആലസ്യത്തിലേക്ക് ആണ്ട് പോയി .പ്രായ പൂർത്തിയാകാത്ത പെൺ മക്കളെ നമ്പൂതിരിക്ക് സംബന്ധം എന്ന പേരിൽ കാഴ്ച്ച വയ്ക്കുന്നതിൽ മത്സരിക്കുന്ന നായർ തറവാട്ടുകാർ. കുടുംബക്ഷേത്രങ്ങളിൽ ഉത്സവം നടത്തുന്നതിനായി ഭൂസ്വത്തുക്കൾ വിറ്റഴിച്ച് മത്സരിക്കുന്ന തറവാട്ട് കാരണവൻമാർ ഇതിൽ നിന്ന് ഒട്ടും വിപരിതമായിരുന്നില്ല ഈഴവസമുദായവും. മത്തായി ആയും, മുഹമ്മദ് ആയും മതം മാറുന്ന ചാത്തനും ഗോപാലനും, ക്ഷേത്ര സമിപത്തുള്ള വഴികളിലൂടെ നടക്കുവാൻ അവകാശം. എന്നാൽ എല്ലാ ഹിന്ദുക്കൾക്കും ആ സ്വാതന്ത്ര്യം ലഭിച്ചതുമില്ല .ഒരൊ ഹൈന്ദവ കുലവും അയിത്തത്തിന്റെയും തിണ്ടലിന്റെയും പേരിൽ തങ്ങൾക്ക് താഴെയുള്ള സമുദായങ്ങളെ പിഡിപ്പിച്ചിരുന്ന കേരളം അതായിരുന്നു ദൈവത്തിന്റെ സ്വന്തം നാടിന്റെ അന്നത്തെ അധർമ്മത്തിന് മേൽക്കോയ്മ ഉണ്ടാകുമ്പോൾ ധർമ്മത്തിന്റെ സഥാപനത്തിനായി ഞാൻ അവതരിക്കും എന്ന ഭഗവാന്റെ ഗീതോപദേശത്തെ യാഥാർത്യമാക്കി കൊണ്ട് അവതാര പുരുഷൻമാർ കേരളത്തിൽ ജന്മം കൊണ്ട് കാലഘട്ടം ശ്രീ വിദ്യാധി രാജ ചട്ടമ്പി സ്വാമികൾ ശ്രീ നാരായണ ഗുരുദേവൻ, മന്നത്ത് പത്മനാഭൻ, മഹാത്മ അയ്യങ്കാളി,ടി കെ മാധവൻ, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയ ഒട്ടേറെ മഹത് വ്യക്തികൾ ആ കാലയളവിൽ ഈ മണ്ണിൽ ജനിച്ചു.

സ്വന്തം സമുദായത്തിന്റെ തന്നെ എതിർപ്പ് നേരിട്ടുകൊണ്ട് പ്രവർത്തനങ്ങളിലൂടെയും, പ്രസംഗങ്ങളിലൂടെയും കേരളത്തിന്റെ നവോത്ഥാനത്തിനായി അവർ യത്നിച്ചു. ഭ്രാന്താലയം എന്ന് വിളിച്ച ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുവാൻ അവർക്ക് സാധിച്ചു കേരളിയ നവോത്ഥാനത്തെ കുറിച്ച് ഊറ്റം കൊള്ളുന്ന ഇവിടുത്തെ രാഷ്ട്രിയ പാർട്ടികളുടെ സംഭാവന എന്തായിരുന്നു പലപ്പൊഴും, ആവശ്യാനുസരണം
ഭരണാധികാരികൾ അക്ഷേപിക്കുന്ന സമുദായ സംഘടനകൾ അല്ലേ നവോത്ഥാനത്തിന്റെ ശിൽപ്പികൾ മറ്റു പല സംസ്ഥാനങ്ങളിലും നടക്കുന്ന വർഗ്ഗിയ സംഘർഷങ്ങൾ ഇവിടെ സംഭവിക്കാത്തത് സമുദായ സംഘടനകളുടെ സന്ദർഭോചിതമായ പ്രവർത്തനം ഒന്നു കൊണ്ട് മാത്രം.

എൻ.കൃഷ്ണകുമാർ

അക്ഷേപികുന്നവർ ഒന്നു മനസിലാക്കണം സമാധാനപൂർണ്ണമായി നിങ്ങൾക്ക് ഭരിക്കുവാനും, പ്രവർത്തിക്കുവാനും ഇവിടെ സാധിക്കുന്നത് ഒരോ സമുദായവും അവരുടെ ദർശനങ്ങൾ പൂർണ്ണമായി പാലിക്കുന്നത് കൊണ്ടു മാത്രം സംഘടനകളും, അതിന്റെ ആണെന്ന സത്യം രാഷ്ട്രിയ നേട്ടങ്ങൾക്കായി നവോത്ഥാന സമിതികൾ രൂപികരിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപത്തെ കേരളത്തിലെക്ക് നമ്മെ എത്തിക്കുവാനുള്ള ഒരു ശ്രമം ആണോ എന്ന സംശയം . സവർണ്ണൻ എന്നും അവർണ്ണൻ എന്നും വേർതിരിക്കുവാനുള്ള എതൊരു ശ്രമത്തേയും ഈ നാട് തള്ളികളയും എന്ന പരമമായ സത്യം മനസ്സിലാക്കേണ്ടവർ മനസ്സിലാക്കിയാൽ നന്ന്.