മധ്യവയസ്സൻ പുഴയിൽ വീണു;ഫയർഫോഴ്സ് തിരച്ചൽ തുടങ്ങി

പാലക്കാട്: കഞ്ചിക്കോട് പാറ റൂട്ടിൽ പാറ വളവിലെ വാളയാർ പുഴയിൽ വീണ യേശു (43) എന്നയാൾക്കു വേണ്ടി ഫയർഫോഴ്സും നാട്ടുകാരും തിരച്ചൽ ആരംഭിച്ചു. ഇന്നലെ രാത്രിയാകാം വീണതെന്നു കരുതുന്നതായി നാട്ടുകാർ പറഞ്ഞു. പുഴ പാലം വഴിക്ക് നടന്നു പോകുന്നത് കണ്ടതായും ചിലർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ അറിയുന്നതേയുള്ളൂ.