വഴിയിൽ വാഹനം നിർത്തുന്നതായി പരാതി

ഒലവക്കോട്: ഒലവക്കോട് ജങ്ങ്ഷനിൽ നിന്നും ഐശ്വര്യ കോളനിയിലേക്കുള്ള വഴിയിൽ വാഹനം നിറുത്തി ഗതാഗത കുരുക്കും യാത്രാ തടസ്സവും സ്ഥിരമാണെന്ന് പരാതി. പരിസരത്തെ കടകൾക്കു മുന്നിലും വാഹനം നിർത്തുന്നതിനാൽ കടയിലേക്ക് ഉപഭോക്താക്കൾക്ക് എത്താനും കഴിയുന്നില്ല. ഈ റേഡിലുള്ള കുടുംബകോടതിയിലേക്ക് വരുന്നവരുടെ വാഹനങ്ങളാണ് ഏറെയും. അതിനാൽ രാവിലെ നിർത്തിയ വണ്ടി പലപ്പോഴും എടുക്കുന്നത് കോടതിയിലെ കാര്യങ്ങൾ കഴിഞ്ഞ ശേഷമായിരിക്കും.കോടതിയിലേക്കു വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാക്കണമെന്ന് കോളനിക്കാരും കടയുടമകളും ആവശ്യപ്പെട്ടു.