ടിപ്പർ ഇടിച്ച് വീട്ടമ്മ മരിച്ചു. മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു

(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)

പല്ലാവൂർ. വിത്തനശ്ശേരി – കൊടുവായൂർ മെയിൻ റോഡിൽ പല്ലാവൂർ ചടയംകുളത്തുവച്ച് ഇന്നലെ വൈകുന്നേരം 6:30 നാണ് നാടിനെ നടുക്കിയ അതിദാരുണമായ അപകടമുണ്ടായത്. വിത്തനശ്ശേരി ചാണ്ടിച്ചാല,തേങ്ങാപ്പറമ്പ് വീരങ്കത്തു വീട്ടിൽ മനോജിന്റെ ഭാര്യയാണ് നിർമ്മാണത്തൊഴിലാളിയായ ജലജ(40വയസ്സ്). സൈനിക ഉദ്യോഗസ്ഥനായ മകൻ ജിബീഷിനോടൊത്ത് പാലക്കാട് വെണ്ണക്കരയിലെ ബന്ധുവീട്ടിൽ നിന്നും തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. ജിബിൽ പരേതയുടെ മറ്റൊരു മകനാണ്. ഭർത്താവ് മനോജ് കൊടുവയൂരിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.