‘വർണ്ണനിലാവ് ‘ ചിത്രപ്രദർശനം ആരംഭിച്ചു

മലമ്പുഴ:”ഒരാളിൽ കണ്ട കാഴ്ച്ചകളെ മറ്റുള്ളവരെ കാണിക്കാൻ കഴിയുന്ന കലാരൂപമാണ് ചിത്രകല. ചിത്രം കാണാനായി നമ്മൾ പോകുകയല്ല ചിത്രങ്ങൾ നമ്മളെ തേടിയെത്തുകയാണ് ” എന്ന് പ്രശസ്ത ശില്പി വത്സൻ കൂർമ്മ കൊല്ലേരി പറഞ്ഞു.

കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകം സെപ്റ്റംബർ 9 ,10, 11 ,12 തീയതികളിൽ കേരള ലളിതകല അക്കാദമിയുടെ മലമ്പുഴയിലുളള ഗേലെറിയിൽ വച്ച്
നടത്തുന്ന വർണ്ണനിലാവ്’ ചതുർദിന സംഘ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശില്പി വത്സൻ കൂർമ്മ കൊല്ലേരി . കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ചിത്രകാരൻ എൻ.ജി.ജ്വോൺസ്സൺ മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് സണ്ണി ആന്റണി യുടെ അദ്ധ്യക്ഷതതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അബൂ പട്ടാമ്പി, ട്രഷറർ ലില്ലി വാഴയിൽ, ജോയ്ന്റ് സെക്രെട്ടറി ജ്യോതി അശോകൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടത്തിയ കലാ സംവാദത്തിൽ ‘കാലിക കലയും സമൂഹവും’ എന്ന വിഷയത്തിൽ ശില്പി വത്സൻ കൂർമ്മ കൊല്ലേരി കലാകൃത്തുക്കളുമായി സംവദിച്ചു. ചിത്ര പ്രദർശനത്തിൽ സമിതി അംഗങ്ങളായ 15 കലാകൃത്തുക്കളുടെ 30 ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പങ്കെടുക്കുന്ന കലാകൃത്തുക്കൾ: രാധാകൃഷ്ണൻ മുതലമട, ജഹനാറ സർവോദിൻ, സുനിൽ മലമ്പുഴ, കൃഷ്ണൻ മല്ലിശ്ശേരി, രുഗ്മണി. കെ.എൽ, മനോജ് കുമരനെല്ലൂർ, കെ.കെ. സുബ്രഹ്മണ്യൻ, ഷിറീൻ ഫർഹ, അഹമ്മദ് റിഷാദ്, ജ്യോതി അശോകൻ, മേഘാ ലക്ഷ്മി, ലില്ലി വാഴയിൽ, അബൂ പട്ടാമ്പി, സണ്ണി ആന്റണി, എൻ.ജി.ജ്വോൺസ്സൺ എന്നിവരാണ്.