മലമ്പുഴ :ഇന്ന് ഭാഗ്യമെന്ന് കരുതുന്നത് നാളെ ബാധ്യതയായി മാറും അതുകൊണ്ട് ഭൗതികതയിൽ നിന്നും ആത്മീയതയിലേക്ക് വരാൻ നമ്മൾ ശ്രമിക്കണ മെന്ന് പി എസ് എസ് പി ഡയറക്ടർഫാദർ ജസ്റ്റിൻ കോലങ്കണ്ണി. മലമ്പുഴ മരിയനഗർ സെൻമേരിസ് ദേവാലയത്തിൽ ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടു നോമ്പാചരണത്തിന്റെയും പന്ത്രണ്ടാം മരിയൻ തീർത്ഥാടനത്തിന്റെയും പതിനാറാം ഈട്ട് തിരുനാളിന്റെയും ഭാഗമായി നടത്തിയ ദിവ്യബലിയിൽ വചന സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു ഫാദർ ജസ്റ്റിൻ കോലങ്കണ്ണി.
പരിശുദ്ധ കന്യകാമറിയാം പറഞ്ഞ പോലെ നിൻ്റെ ചിത്തം എന്നിൽ നിറവേറട്ടെ എന്ന് ദൈവത്തോട് പറയാൻ കഴിയണം. യേശുവിനോടൊപ്പം ചേർന്നുനിന്ന് ആത്മീയതയിൽ വളരാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ എട്ടുമണിക്ക് മലമ്പുഴ സെന്റ് ജൂസ് ദേവാലയത്തിൽ നിന്നും ആരംഭിച്ച പദയാത്ര മലമ്പുഴ സെന്റ് ജൂഡ്സ് പള്ളി വികാരി ഫാദർ ആൻസർ മേച്ചേരി ഫ്ലാഗ് ഓഫ് ചെയ്തു മരിയ നഗർ പള്ളി വികാരി ഫാദർ ജിതിൻ ചെറുവത്തൂരിന് പതാക കൈമാറി .തുടർന്ന് മരിയ നഗർ പള്ളിയിൽ എത്തിയ ശേഷം ഫാദർ ജസ്റ്റിൻ ചിറയിലിന്റെ മുഖ്യധാർമികതത്വത്തിൽ ആഘോഷമായ ദിവ്യബലി ലദീഞ്ഞ് ഊട്ടുനേർച്ച എന്നിവയുണ്ടായി ആഘോഷ പരിപാടികൾക്ക് കൈകാരന്മാരായ മാണിച്ചൻ വെള്ളപ്പാട്ട്, ബിനോയ് പുത്തൻപുരയിൽ, കൺവീനർമാരായ അനീഷ് മറ്റത്തിൽ, മാത്യു കാരക്കാട്ട് മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി.