വീണ്ടും ഒരു ഓണം

— എൻ.കൃഷ്ണകുമാർ —

പ്രളയവും കോവിഡ് മഹാമാരിയും അതിജീവിച്ച് കൊണ്ട് മലയാളി വീണ്ടും ഒരു ഓണം ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്,  ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിൽ നാടും വീടും എല്ലാം ഉണർന്ന് കഴിഞ്ഞു പോയ നല്ല നാളുകളെ ഓർക്കുവാനും വരുന്ന നാളുകൾ സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ആകട്ടെയെന്ന ആഗ്രഹത്തോടെ ഓരോ മലയാളികളും ഓണം ആഘോഷിക്കുന്നു .കേരളത്തിൽ മാത്രമല്ല മലയാളിയുള്ളയിടത്തെല്ലാം ഓണാഘോഷങ്ങൾ നടക്കുന്നു.
കള്ളവും ചതിയും ഇല്ലാതിരുന്ന മഹാബലി തമ്പുരാൻ്റെ നല്ല ഭരണത്തെ സ്മരിച്ചു കൊണ്ട് വർഷത്തിൽ ഒരിക്കൽ പ്രജകളെ കാണുവാൻ വരുന്ന ആ നല്ല രാജാവിനെ കേരളീയർ സ്നേഹപൂർവ്വം സ്വീകരിക്കുന്ന ഉത്സവമാണ് ഓണം . കാലം മാറും തോറും നമ്മുടെ മനസ്സുകളും ചിന്തകളും ആ കാലത്തിനൊപ്പം സഞ്ചരിക്കുന്നു, ചതിയും, വഞ്ചനയും, കൊലപാതകങ്ങളും, അധികാരത്തിന് വേണ്ടി എന്തും ചെയ്യാം എന്ന ചിന്തകളും ഉള്ള ഈ  കാലഘട്ടം , അതിൽ  ജീവിക്കുന്ന നാം ഓരോരുത്തരുടെയും ചിന്തകൾ അതിനൊപ്പം സഞ്ചരിക്കുന്നു എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് വാണിജ്യ സ്ഥാപനങ്ങളുടെ മുന്നിൽ നിൽക്കുന്ന. പരസ്യ ചിത്രങ്ങളിൽ കാണുന്ന ,ബാനറുകളിൽ കാണുന്ന കോമാളിയായ മഹാബലി .ആരോഗ്യ ദൃഡ ഗാത്രനായ സത്യസന്ധനായ പ്രജാസ്നേഹിയായ ഉത്തമനായ ഭരണാധികാരിയായിരുന്ന മഹാബലി എന്ന ചരിത്രം  വിസ്മരിച്ചു കൊണ്ട് കോമാളിയായ പരിഹാസ കഥാപാത്രമായി അദേഹത്തെ ചിത്രീകരിക്കുന്നു.
യഥാ രാജ തഥാ പ്രജ , രാജാവ്’ തെളിയിക്കുകയാണ് .

—എൻ.കൃഷ്ണകുമാർ —
പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി