സത്യൻ ഇല്ലാത്ത 51 വർഷങ്ങൾ

മുബാറക്ക് പുതുക്കോട്

കൊച്ചി: മലയാള സിനിമയിലെ പകരക്കാരൻ ഇല്ലാത്ത നടനാണ് സത്യൻ, ഇന്ത്യൻ സിനിമയിലെ തന്നെ അതുല്യരായ നടന്മാരിൽ ഒരാൾ. സിനിമ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് 50 വർഷം തികയുന്നു. അനുഭവങ്ങൾ പാളിച്ചകൾ, തൊമ്മന്റെ മക്കൾ, ചേട്ടത്തി, ശകുന്തള, ചെമ്മീൻ, ദാഹം, അമ്മു, കാട്ടു തുളസി, കടത്തുകാരൻ, കടൽപാലം, നീല കുയിൽ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. കേരള സ്റ്റേറ്റ് അവാർഡ് രണ്ടു തവണ നേടിയിട്ടുണ്ട്.
1969ൽ കടൽപാലം എന്ന ചിത്രത്തിലെ അഭിന യത്തിന് മികച്ച നടനുള്ള അവാർഡ് ലഭിച്ചു. അതിന് ശേഷം 1971ൽ കരകാണാകടൽ, എന്ന ചിത്രത്തിലെ അഭിനയത്തിനും മികച്ച നടനുള്ള അവാർഡ് നേടി.