യഥാർത രാഷ്ട്രീയക്കാരൻ നിസ്വാർത്ഥ സേവകൻ: രമേശ് ചെന്നിത്തല

രാധാകൃഷ്ണൻമാസ്റ്റർ സപ്തതിയുടെ നിറവിൽ.

അങ്ങാടിപ്പുറം: യഥാർത്ഥ രാഷ്ട്രീയക്കാരൻനിസ്വാർത്ഥ സേവകൻ ആണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അങ്ങാടിപ്പുറം എംപി നാരായണമേനോൻ ഹാളിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം പി.രാധാകൃഷ്ണൻ മാസ്റ്ററുടെ സപ്തതി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ധാരാളം ശിഷ്യ സമ്പത്തുള്ള രാധാകൃഷ്ണൻ മാസ്റ്റർ പൊതുപ്രവർത്തകരെ വാർത്തെടുക്കുന്നതിലും തൻറെ കഴിവുകൾ വിനിയോഗിച്ചതായി അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡണ്ട് വിഎസ് ജോയ് അധ്യക്ഷത വഹിച്ചു.യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ ഉപഹാര സമർപ്പണം നടത്തി.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ അറക്കൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ.പി.സി.സി സെക്രട്ടറി വിബാബുരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി എന്നിവർ പ്രസംഗിച്ചു.
ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളി വെല്ലുവിളികൾ സെമിനാർ കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.

ഈ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വച്ചു.മുൻ എം.എൽ.എ ടി.എ അഹമമദ് കബീർ വിഷയാവതരണം നടത്തി.

ആർ.എസ് പണിക്കർ,ഡി.എ ഹരിഹരൻ എന്നിവർ പ്രസംഗിച്ചു.സ്നേഹവിരുന്നും കലാസന്ധ്യയും ചടങ്ങിനു ശേഷം നടന്നു.