ചിത്രരചന മത്സരം നടത്തി

പുതുപെരിയാരം: സമഗ്ര വെൽനെസ് എജ്യൂക്കേഷൻ സൊസൈറ്റിയും എം.എ.അക്കാദമിയും സംയുക്തമായി പുതു പെരിയാരം സി ബി കെ എം സ്കൂളിൽ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം നടത്തി.എൽ പി., യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് വ്യത്യസ്ഥ വിഷയങ്ങൾ നൽകിയാണ് മത്സരം നടത്തിയത്.സമഗ്ര വെൽനസ്എ ജുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് സണ്ണി മണ്ഡപത്തികുന്നിൽ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. വിജയികൾക്ക് മൊമൻ്റയും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്.