കള സസ്യ ഔഷധ ഭക്ഷണ പദ്ധതി

പാടത്തും പറമ്പിലും കാണുന്ന കളകൾ കളയേണ്ടതല്ലെന്നും കറിവെച്ചു കഴിക്കേണ്ടതുമാണെന്ന് ആയുഷ്  സയിന്റിസ്റ്റ് & സി ഇ ഒ ഡോ.. ഇ. സജീവ് കുമാർ. കളകളിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പനങ്ങൾ  ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും സാഹചര്യങ്ങൾ ഒരുങ്ങേണ്ടതുണ്ടെന്നും ഡോ: ഇ. സജീവ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ സുലഭമായി കാണുന്ന അഞ്ഞൂറിലധികം കളകളിൽ നിന്ന് വിവിധതരം ഭക്ഷണമുണ്ടാക്കാൻ കഴിയും. പോഷക സമ്യദ്ധമായ ഇത്തരം ഭക്ഷണ രീതികൾ ശീലമാക്കേണ്ടതുണ്ട്. പോഷകങ്ങളും രുചിയും സമുദ്ധമായ കളഭക്ഷണങ്ങൾ ശീലിക്കുന്നത് ഇലക്കറികൾ ശീലമാക്കുന്നതിന്ന് ഉപകരിക്കും. കളകൾ കൊണ്ട് രുചിയേറിയ പ്രഥമൻ വരെ ഉണ്ടാക്കാൻ കഴിയും. ഏതൊക്കെ കളകൾ കൊണ്ട് എന്തെല്ലാം വിഭവമുണ്ടാക്കാമെന്നും അവയുടെ പോഷക ഗുണങ്ങൾ എന്തൊക്കെയെന്നും പ്രതിപാദിക്കുന്ന  അന്നം = ഔഷധം എന്ന പേരിലുള്ള പുസ്തകം സെപ്തബർ 6 ന് പ്രകാശനം ചെയ്യുമെന്നും ഡോ.. ഇ. സജീവ് കുമാർ പറഞ്ഞു. ആയുഷ് അഡ്മിനിസ്ട്രേറ്റർ അപർണ്ണ എൻ, പബ്ലിസിറ്റി വിഭാഗം ജോസ്ലെറ്റ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

അഡ്മിഷൻ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSfZRGp5Ed2D7iFhHJNKlB-CHc0uOjnzld-p7wEF5upgEHMcyQ/viewform