മാറ്റം…

മത്സരയോട്ടത്തിലേർപ്പെട്ട
ഓളങ്ങളെ കീറി മുറിച്ചു
നിരങ്ങി നീങ്ങവെ
വരവേറ്റുവെന്നെ
തെങ്ങിൻ കൂട്ടങ്ങളും
പച്ചപ്പിൽ കൂട്ടങ്ങളും

ഹൃദയകങ്ങളിൽ തിളച്ചു
മറിയും നൊമ്പരങ്ങളും
വേദനയുമേറെയുണ്ടെങ്കിലും
പ്രകൃതിയോടിണങ്ങി ചേർന്നൊരു
യാത്രയിലതെല്ലാം നീരാവിയായി
മാറിടുന്നു…!!

തിരക്കിട്ടു പായുന്ന വണ്ടികളില്ല
മുഖം കറുപ്പിക്കും പുകയുമില്ല
അല്ലതലിടുന്ന ഓളങ്ങളും
ഇക്കിളിപ്പെടുത്തിടുന്ന കാറ്റുകളും
എന്നെ മാറോടണച്ച് പിടിച്ചീടുന്നു…!!

© അഷ്ഫാഖ് മട്ടാഞ്ചേരി