മഹാ ചാണ്ഡികാ യാഗം ഇന്ന് ആരംഭിക്കും

 പലക്കാട്:മണ്ണാർക്കാട് ശ്രീ കണ്ടത്ത് മുത്താര് കുറുംമ്പ ഭഗവതി ക്ഷേത്രത്തിലെ മഹാ ചണ്ഡികാ യാഗം  ഇന്ന് ആരംഭിക്കും. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടാണ് മഹാ ചണ്ഡികാ യാഗം നടത്തുന്നതെന്ന് യാഗാചാര്യൻ രാമചന്ദ്രവർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വേദാഗാസ്ത്രങ്ങളെ അടിസ്ഥാനമാക്കിയാണ് മഹാ ചണ്ഡികാ യാഗം നടത്തുന്നത്. പ്രകൃതി ശക്തിയെ ആരാധിക്കുന്നതിനൊപ്പം തന്നെ യാഗ സവിശേഷതയും ചണ്ഡികാഹോമത്തിലുണ്ടാവും. കലിയുഗത്തിലേറെ അത്യന്താപേക്ഷിതമാണ് മഹാ ചണ്ഡികാ യാഗം. സർവ്വകാര്യ വിജയത്തിനും , സദ്കർമ്മ വർദ്ധനവിനും ഏറെ അനുഗ്രഹമാണ് മഹാ ചണ്ഡികാ യാഗം. യാഗത്തിന്റെ ഭാഗമായി വിവിധ പ്രത്യേക പൂജകൾ . സാംസ്കാരിക സമ്മേളനം എന്നിവ നടക്കും. യാഗ പ്രചരണത്തിന്റെ ഭാഗമായി ജില്ലയിൽ 25 ന് രഥ പ്രയാണം നടത്തും. യാഗ ദിനാരംഭത്തിൽ മുകാംബിക ക്ഷേത്ര അർച്ചകൻ ഡോ:. രാമചന്ദ്ര അടികയുടെ സാന്നിധ്യവുമുണ്ടാവും. യാഗം ചാര്യന് പുറമെ ക്ഷേത്രം തന്ത്രി രജീഷ് ശർമ്മ, സംഘാടക സമിതി അംഗങ്ങളായ ശ്രീരാജ് ആർ ‘നായർ , എം.കെ. തിലകൻ , കെ.കെ.സോമൻ , ജയേഷ്, മണികണ്ഠൻ മഞ്ഞാടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

 ഇന്ന് ആരംഭിക്കുന്ന  മഹാചണ്ഡികാ യാഗം ഒക്ടോബർ 2 ന് അവസാനിക്കും.