ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഓണാഘോഷം നടത്തി

പാലക്കാട് :ബസ് ഓപ്പറേറ്റേഴ്സ്’ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ഓണസമ്മാന വിതരണവും നടത്തി. പ്രശസ്ത ഹസ്തരേഖാ വിദഗ്ധൻ മുരുകദാസ് കുട്ടി ഓണാഘോഷവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എ .എസ്. ബേബി അധ്യക്ഷത വഹിച്ചു .ടി .ഗോപിനാഥൻ, വിദ്യാധരൻ ആർ, മണികണ്ഠൻ, ഷൗക്കത്തലി, തുടങ്ങിയവർ പ്രസംഗിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഉണ്ടായിരുന്നു. അംഗങ്ങൾക്ക് 32 ഇഞ്ച് സ്മാർട്ട് ടിവി ,മിക്സി, പ്രഷർ കുക്കർ ,ഡിന്നർ സെറ്റ് തുടങ്ങിയ ഗൃഹോപകരണങ്ങ ളാണ് ഓണ സമ്മാനമായി അംഗങ്ങൾക്ക് വിതരണം ചെയ്തത്. കുടുംബാംഗങ്ങളോടൊപ്പം പങ്കെടുത്ത ഓണാഘോഷം ഏറെ ശ്രദ്ധേയവും സന്തോഷകരവുമായി എന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.