തിരുനാളിന് കൊടിയേറി

ചാലിശ്ശേരി:ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോൿസ്‌ സുറിയാനി പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന്നോടനുബന്ധിച്ച് എട്ടുനോമ്പ് പെരുന്നാളിന് വികാരി ഫാദർ ജോയ് പുലിക്കോട്ടിൽ കൊടി ഉയർത്തി.
വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 31മുതൽ സെപ്റ്റംബർ 8 വരെ സന്ധ്യാ പ്രാർത്ഥനയും രാവിലെ 7ന് വി:കുർബ്ബാനയും നടത്തപ്പെടുന്നു. ഓരോ ദിവസം ഭദ്രാസനത്തിലെ വൈദികർ വി:കുർബ്ബാന അർപ്പിക്കും.7 ന് പ്രദക്ഷിണം ഉണ്ടാകും.ട്രസ്റ്റി, സെക്രട്ടറി, മാനേജിങ് കമ്മറ്റി അംഗങ്ങൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകും.