നിശാ ശിൽപശാല നടത്തി

പട്ടാമ്പി :- ഭാരതിയ ജനതാ പാർട്ടിയുടെ പട്ടാമ്പി നിയോജക മണ്ഡലം നിശാശിൽപ്പശാല പട്ടാമ്പി രാജ പ്രസ്ഥം ഓഡിറ്റോറിയത്തിൽ ബി.ജെ.പി. മദ്ധ്യമേഖല പ്രസി സണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പൂക്കാട്ടിരി ബാബു, സംസ്ഥാന കൗൺസിൽ അംഗം വി. തങ്ക മോഹനൻ , മദ്ധ്യമേഖല വൈസ് പ്രസിഡണ്ട് എം.പി.മുരളിധരൻ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഗോപി പൂവ്വക്കോട്, സി. അനിൽകുമാർ , റഹീം ഓങ്ങല്ലൂർ, പി.ശ്രീദേവിടീച്ചർ, സുമസത്യൻ, എ. സുരേഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.