അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണം.

പട്ടാമ്പി | അയ്യങ്കാളിയുടെ പേരിൽ കേരളത്തിൽ യൂണിവേഴ്സിറ്റി തുടങ്ങണമെന്ന് പട്ടാമ്പി ലീഡേഴ്സ് ആവശ്യപ്പെട്ടു. പട്ടാമ്പി ലീഡേഴ്സിന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണ യോഗത്തിലാണ് ആവശ്യമുയർന്നത്.

പട്ടാമ്പി ഗവ. സംസ്കൃത കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊഫ.സി.കെ.പ്രസന്ന ഉദ്ഘാടനം ചെയ്തു. വേലായുധൻ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ , കുമാരൻ പട്ടാമ്പി, കെ.രാമകൃഷ്ണൻ, കെ.കെ.നാരായണൻ ,ഉണ്ണികൃഷ്ണൻ മേഞ്ചി ത്തറ, ഗീത പരമേശ്വരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വേലായുധൻ പട്ടാമ്പി, ലത മാരാപ്പറമ്പിൽ , കെ.കെ. പരമേശ്വരൻ എന്നിവരെ ആദരിച്ചു. ഡോ.എം.രാമചന്ദ്രൻ സ്വാഗതവും, പി.വി.ഗിരിജ നന്ദിയും പറഞ്ഞു.