പാലക്കാട്:പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നയവൈകല്യങ്ങൾക്കും അധ്യാപക ദ്രോഹനടപടികൾക്കുമെതിരെ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി.നിലവിലുള്ള ഹൈസ്കൂൾ അധ്യാപകരുടെ ജോലി സംരക്ഷണത്തിന് അധ്യാപക വിദ്യാർത്ഥി അനുപാതം 1:40 പുന:സ്ഥാപിക്കുക, നിയമിക്കപ്പെട്ട മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരവും ശമ്പളവും ലഭ്യമാക്കുക, സമഗ്ര ചികിത്സയും സർക്കാർ വിഹിതവും ഉറപ്പാക്കി മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കുക,പങ്കാളിത്ത പെൻഷൻ പിൻവലിക്കുക,പി.എസ്.സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക,ഭാഷാ, സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക,സർവീസിലുള്ള അധ്യാപകരെ കെ- ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കുക,എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു നടന്ന ധർണ കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് ടി.എം.സ്വാലിഹ് അധ്യക്ഷനായി.ജനറൽ സെക്രട്ടറി എം.കെ.സൈദ് ഇബ്രാഹിം, റവന്യൂ ജില്ലാ ഭാരവാഹികളായ എം.എസ്.കരീം മസ്താൻ, ടി.ഷൗക്കത്തലി,എസ്.ഇ.യു ജില്ലാ ജനറൽ സെക്രട്ടറി പി.എം.നവാസ്,സി.പി.മുരളീധരൻ, ടി.കെ.ഷുക്കൂർ,എ.എസ്.അബ്ദുൽ സലാം സലഫി, പി.പി.മുഹമ്മദ് കോയ,കെ.എച്ച്.സുബൈർ പ്രസംഗിച്ചു.