കായിക താരങ്ങളേയും പരിശീലകനേയും അനുമോദിച്ചു

കൊപ്പം : സംസ്ഥാന ഇൻറർ ക്ലബ്ബ് കായിക മേഖലയിൽ രണ്ടാം സ്ഥാനം നേടിയ കൊപ്പം അത്‌ലറ്റിക് ക്ലബ്ബിലെ കായിക താരങ്ങളെയും പരിശീലകൻ ഹരിദേവൻ മാസ്റ്ററേയും ക്ലബ്‌ നടത്തിയ ചടങ്ങിൽ അനുമോദിച്ചു. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം സി അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് പി ടി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം സാബിറ ടീച്ചർ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ മിനി ടീച്ചർ, പിടിഎ പ്രസിഡണ്ട് നിസാർ ആലം, ക്ലബ്ബ് പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പി കെ ബഷീർ, സെക്രട്ടറി നിസാർ സന്തോഷ് പങ്കെടുത്തു