കരാർ മേഖലയെ സംരക്ഷിയ്ക്കുക

       പലക്കാട്:  ലേബർ കോൺട്രാക്ടർസ് സൊസൈറ്റികൾക്കുള്ള 10% പ്രിവിലേജ് |
നൽകുന്നത് വഴിയും 5 ലക്ഷത്തിനു താഴെയുള്ള പ്രവർത്തികളും ഇ -ടെൻഡർ
പരിധിയിൽ ഉൾപ്പെടുത്തിയതു കൊണ്ടും സാധാരണ കരാറുക്കാർക്കു വർക്കുകൾ
ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതു ഒഴിവാക്കുവാൻ സർക്കാർ
അടിയന്തിരമായി ഇടപെടണം എന്ന് ആൾ കേരള ഗവ കോൺട്രാക്ട്ടേഴ്‌സ് അസോസിയേഷൻ പാലക്കാട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസ്ഥാന രക്ഷാധികാരി ശ്രീ. കെ. സി. ജോൺ ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് ശ്രീ. രാജൻ വർഗ്ഗിസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ കെ. നന്ദകുമാർ, സംസ്ഥാന ഓർഗാനൈസിംഗ് സെക്രട്ടറി ശ്രീ. കെ. ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി  ശ്രീ. പി. ഇ. തങ്കച്ചൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ എസ്.
നീയാസുദ്ധീൻ, താലൂക്ക് സെക്രട്ടറി ശ്രീ. കെ. ആനന്ദൻ ട്രഷറർ ശ്രീ എം.
പ്രദീപ് എന്നിവർ സംസാരിച്ചു. ശ്രീ. എസ്. സുരേഷ് ബാബു നന്ദി പറഞ്ഞു.