പാലക്കാട്:മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി എം പി അനുവദിച്ച 2 കോടി രൂപ ലാപ്സാക്കാൻ നീക്കമെന്ന് ഭാരതീയ നാഷണൽ ജനതാദൾ ജില്ല ജനറൽ സെക്രട്ടറി എ.വിൻസന്റ്. നഗരസഭയിലെ 52 കൗൺസിലർമാരും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും എ. വിൻസന്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുൻസിപ്പൽ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ഭാരതിയ നാഷണൽ ജനതാദൾ നടത്തുന്ന സത്യാഗ്രഹ സമരം 100 ദിവസം പിന്നിടുകയാണ്. സമരത്തിന്റെ ഭാഗമായാണ് മണ്ണ് പരിശോധന നടത്തിയത്. 2019 ൽ തകർന്ന ബസ് സ്റ്റാൻഡിന് ഡി പി ആർഉം ടെ ൻഡർ നടപടിയും നടക്കുന്നതു വരെ സമരം തുടരും . വി.കെ. ശ്രീകണ്ഠൻ എം പി യായ ഘട്ടത്തിൽ തന്നെ സ്റ്റാൻഡ് നിർമ്മാണത്തിനായി 2 കോടി അനുവദിച്ചതാണ്. ഇത് ലാപ്സാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത് . നഗരസഭ ഭരണത്തിലെ വിഭാഗീയതയും സ്റ്റാൻഡ് നിർമ്മാണത്തെ ബാധിക്കുന്നുണ്ട് . സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കുന്നതു വരെ സമരം തുടരുക തന്നെ ചെയ്യുമെന്നും വിൻസന്റ് പറഞ്ഞു. മഹിള ജനത സംസ്ഥാന ജനറൽ സെക്രട്ടറി നൗഫിയ നസീർ , ഫിറോസ് ചിറക്കാട് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു