പ്രതിഷേധ ധർണ്ണ നടത്തി

ജൂലൈ മാസത്തെ ശമ്പളം നൽക്കാത്തതിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി
നടപ്പാക്കുന്നതിൽ പ്രതിക്ഷേധിച്ചു കൊണ്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ധർണ്ണ  കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. ഷൗക്കത്തലി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ടി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.   ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സന്തോഷ് ബാബു മുഖ്യപ്രഭാക്ഷണം നടത്തി. യൂണിറ്റ് പ്രസിഡണ്ട് പി.ടി. സുധാകരൻ, യൂണിറ്റ് സെക്രട്ടറി ആർ. വികാസ്, ജില്ലാ വൈസ് പ്രസിഡണ്ട് സി.രവി നെന്മാറ എന്നിവർ പ്രസംഗിച്ചു