യുവക്ഷേത്ര കോളേജിൽ ശിൽപശാല സംഘടിപ്പിച്ചു.

മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ന്യൂസ് ലെറ്റർ കമ്മിറ്റിയുടെ നേത്യത്വത്തിൽ ന്യൂസ് എഡിറ്റിങ്ങ് അൻ്റ് സെൻ്റൻസ് കൺസ്ട്രക്ഷൻ എന്ന വിഷയത്തിൽ നടത്തിയ ശിൽപശാല വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫ.ശ്രീമതി. കൃപ. പി, ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗം അസി പ്രൊഫ.ശ്രീമതി. ആശാ കൃഷ്ണൻ എന്നിവർ ശിൽപശാലയിൽ ക്ലാസെടുത്തു.ക്യൂ.എ.ക്യൂ. സി ശ്രീമതി. ശിൽപശ്രീകുമാർ സ്വാഗതവും ലൈബ്രറിയൻ ശ്രീ. ക്രിസ്റ്റോ സോമി നന്ദിയും പറഞ്ഞു.