പേപ്പർ വില വർദ്ധന ഡി.ടി.പി.മേഖലയെ ബാധിച്ചു

പാലക്കാട്:പേപ്പർ വില വർദ്ധനവ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് തൊഴിൽ മേഖലകളെ പ്രതികൂലമായി ബാധി ച്ചെന്ന് ഇന്റർനെറ്റ് DTP, ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ . അക്ഷയ കേന്ദ്ര മല്ലാത്ത ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ മനപ്പൂർവ്വമായ വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി റൂയിഷ് കോഴി ച്ചേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് പേർ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നുണ്ട്. മിക്ക പഞ്ചായത്ത് സെക്രട്ടറിമാരും സർക്കാർ നയത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ട്. സമയത്തിന് ലൈസൻസ് അനുവദിക്കാതെയും ലൈസൻസ് നിരസിക്കുന്നതും അവസാനിപ്പിക്കണം.

തൊഴിൽ കേന്ദ്രങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജ പ്രചരണം നടത്തുന്നത് , സബ്സിഡി നിരക്കിൽ പേപ്പർ ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. സംഘടനയിൽ നിന്നും പുറത്താക്കപ്പെട്ടവർ വിമത പ്രവർത്തനവും വ്യാപക പണപ്പിരിവും നടത്തുന്നുണ്ട്. ഇവരുടെ ചതിയിൽ അംഗങൾ വീഴരുതെന്നും ഐഡി പിഡബ്ല്യ എ സംസ്ഥാന സെക്രട്ടറി റൂയിഷ് കോഴിശ്ശേരി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ. ഹരിപ്രസാദ്, കെ. സച്ചിദാനന്ദൻ , ഗോവിന്ദ രാജ് , കെ. സുനിൽകുമാർ , എം. പ്രദീപ് മേനോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു