രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ, കാരുണ്യ പ്രവർത്തനവുമായി ഗാന്ധിദർശൻ വേദി

വണ്ടാഴി: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, ആലത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, രാജീവ് ഗാന്ധിയുടെ 78-ാം ജന്മദിനത്തിൽ, വണ്ടാഴി ചിറ്റടിയിലുള്ള അനുഗ്രഹ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക് അരിയും പച്ചക്കറിയും വിതരണം ചെയ്തുകൊണ്ടു്, സദ്ഭാവനാ ദിനമായി ആചരിച്ചു. ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബാലജനഗാന്ധി ദർശൻ വേദി സംസ്ഥാന ജനറൽ കൺവീനർ എ.ഗോപിനാഥൻ, എൻ.അശോകൻ, വാർഡ് മെമ്പർ വി.വാസു, സി.എൻ.രമേഷ്, അഭയകേന്ദ്രം മദർ സുപ്പീരിയർ എന്നിവർ സംസാരിച്ചു.