സിപിഐ ജില്ലാ സമ്മേളനം 23 മുതല്‍ പട്ടാമ്പിയില്‍

പാലക്കാട്: സിപിഐ ജില്ലാ സമ്മേളനം 23 മുതല്‍ 25 വരെ പട്ടാമ്പിയില്‍ നടക്കും. 23 ന് വെെകിട്ട് നാലിന് ഇ പി ഗോപാലന്‍ നഗറില്‍ (ചിത്രാ ഓഡിറ്റോറിയം, പട്ടാമ്പി) ജില്ലാ എക്സി.അംഗം എ.എസ്.ശിവദാസ് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും. പതാക-കൊടിമര ജാഥകള്‍ 23 ന്സംഗമിക്കും. സമ്മേളന നഗറില്‍ ഉയര്‍ത്തുന്നതിനുള്ള പതാക സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായിരിക്കെ അന്തരിച്ച യു അച്യുതന്റെ ജന്മനാടായ കല്ലുവഴിയില്‍ നിന്നും രാവിലെ 10 ന് മണ്ഡലം സെക്രട്ടറി വി പി ജയപ്രകാശ്, ജില്ലാ എക്സി.അംഗം ഒ കെ സെയ്തലവിയെ ഏല്‍പ്പിക്കും. പതാകജാഥ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ വൈകിട്ട് നാലിന് ഏറ്റുവാങ്ങും.

മണ്ണയംകോട് ഇ പി ഗോപാലന്‍ സ്മൃതിമണ്ഡപത്തില്‍ നിന്നുമുള്ള കൊടിമരം ജില്ലാ കൗണ്‍സില്‍ അംഗം ഇ പി ശങ്കരന്‍ ജില്ലാ എക്സി.അംഗം പൊറ്റശ്ശേരി മണികണ്ഠനെ ഉച്ചകഴിഞ്ഞ് 2.30 ന് ഏല്‍പ്പിക്കും. സമ്മേളന നഗറില്‍ ജില്ലാ കൗണ്‍സില്‍ അംഗം കോടിയില്‍ രാമകൃഷ്ണന്‍ വൈകിട്ട് 4 ന് ഏറ്റുവാങ്ങും. പ്രതിനിധി സമ്മേളനം നടക്കുന്ന പി വി കണ്ണപ്പന്‍ നഗറിലേക്കുള്ള ബാനര്‍ പറളി എടത്തറയില്‍ നിന്നും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ കൃഷ്ണന്‍കുട്ടി ജില്ലാ എക്സി.അംഗം സുമലതാ മോഹന്‍ദാസിനെ 11 ന്ഏ ല്‍പ്പിക്കും സമ്മേളന നഗറില്‍ ജില്ലാ കൗണ്‍സില്‍ അംഗ് പി ടി ഹംസ ഏറ്റുവാങ്ങും.

അന്ന് വെെകിട്ട് 5 ന് സാംസ്കാരിക സമ്മേളനം പ്രമുഖ സാഹിത്യകാരന്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ.കെ.സി.അരുണ സ്വാഗതവും മുണ്ടൂര്‍ സേതുമാധവന്‍ അധ്യക്ഷതയും വഹിക്കും. പി കെ സുഭാഷ് നന്ദി പറയും.

24 ന് രാവിലെ 10 ന് മുതിര്‍ന്ന പാര്‍ട്ടി അംഗം കെ ഇ ഹനീഫ പതാക ഉയര്‍ത്തുന്നതോടെ പ്രതിനിധി സമ്മേളനം ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ സ്വാഗതം പറയും.

25 ന് പി വി കണ്ണപ്പന്‍ നഗറില്‍ (ചിത്രാ ഓഡിറ്റോറിയം) രാവിലെ 9 മുതല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം പൊതുചര്‍ച്ച എന്നിവ നടക്കും. ദേശീയ എക്സി.അംഗം കെ ഇ ഇസ്മയില്‍, ദേശീയ കൗണ്‍സില്‍ അംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ദേശീയ കമ്മിറ്റി അംഗം കെ പി രാജേന്ദ്രന്‍, സംസ്ഥാന അസി.സെക്രട്ടറി കെ പ്രകാശ് ബാബു, സംസ്ഥാന എക്സി.അംഗങ്ങളായ റവന്യുമന്ത്രി കെ രാജന്‍, ക്ഷീരവികസന മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, സി എന്‍ ജയദേവന്‍, വി ചാമുണ്ണി എന്നിവര്‍ ചര്‍ച്ചകളില്‍ സംസാരിക്കും.

പത്രസമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, സംസ്ഥാന കൗൺസിൽ അംഗം വിജയൻ കുനിശ്ശേരി, ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി കെ കൃഷ്ണൻകുട്ടി, ജില്ലാ എക്സി അംഗങ്ങളായ ഒ.കെ സെയ്തലവി, മുഹമ്മദ് മൊഹ്സിൻ എം എൽ എ, കൗൺസിൽ അംഗം കോടിയിൽ രാമകൃഷ്ണൻ, മണ്ഡലം സെക്രട്ടറി പി കെ സുഭാഷ് എന്നിവർ പങ്കെടുത്തു