ഓട്ടോ – ടാക്സി, ടെമ്പോ ഡ്രൈവേഴ്സ് യൂണിയൻ സി.ഐ.ടി യു ജില്ലാ കമ്മിറ്റി ഹെഡ് പോസ്റ്റാഫീസ് മാർച്ച് നടത്തി

*15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണം എന്ന കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കുക, *മോട്ടോർ വ്യവസായത്തെ തകർക്കുന്ന കേന്ദ്ര നിയമങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് വിക്ടോറിയാ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച തൊഴിലാളികളുടെ മാർച്ച് ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ പോലീസ് തടഞ്ഞു 15വർഷമാകുന്ന വാഹനം പൊളിക്കണമെന്നുള്ളത് 20 വർഷമായി നീട്ടണമെന്നും പൊളിക്കുമ്പോൾ ഉടമയ്ക്ക് നഷ്ട്ട പരിഹാരം നൽകണമെന്നും പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്ത് കൊണ്ട് ആട്ടോ – ടാക്സി, ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു. യൂണിയൻ ജില്ലാ ട്രഷറർ കെ രാധാകൃഷ്ണൻ അധ്യഷത വഹിച്ചു. യൂണിയൻ ജില്ല ഭാരവാഹികളായ ഇ ചന്ദ്രബാബു, കെ കണ്ണൻകുട്ടി, സി ആർ സജീവ്, സി രാഘവൻ , എ.പി.എം റഷീദ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി എ.വി സുരേഷ് സ്വാഗതവും യൂണിയൻ ജില്ലാ ജോ.സെക്രട്ടറി അബ്ദുൾ സുക്കൂർ നന്ദിയും പറഞ്ഞു.