ഭാരതീയ ജനതാ പാർട്ടി കർഷകരെ ആദരിച്ചു

ശ്രീകൃഷ്ണപുരം: ബിജെപി ശ്രീകൃഷ്ണപുരം കർഷക മോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക ദിനത്തിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തിലെ മുപ്പത് കർഷകരെ ആദരിച്ചു.ശ്രീകൃഷ്ണപുരം വ്യാസവിദ്യാ നികേതൻ സ്ക്കൂളിൽ നടന്ന ആദരിക്കൽ ചടങ്ങിൻ്റ ഉദ്ഘാടനം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി.വേണുഗോപാൽ നിർവഹിച്ചു. കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ നിഷാദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എം. വിജയൻ,എൻ. സച്ചിദാനന്ദൻ, മണ്ഡലം വൈസ് പ്രസിഡന്റ് കെ.മണികണ്ഠൻ , ജില്ല മഹിള മോർച്ച അദ്ധ്യക്ഷ പി. സത്യഭാമ,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് സി.വിജിതടീച്ചർ, ചന്ദ്രൻ കൂടാംതൊടി, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ. സുബ്രമണ്യൻ,എ. ജയഅച്വുതൻ, സി.ഹരിദാസൻ , കെ.എൻ. മജേഷ് , കെ. മനോജ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.